< Back
International Old
ഹാരിപോട്ടര്‍ 31 ന് എത്തുംഹാരിപോട്ടര്‍ 31 ന് എത്തും
International Old

ഹാരിപോട്ടര്‍ 31 ന് എത്തും

Alwyn K Jose
|
16 March 2018 7:04 PM IST

ഹാരി പോട്ടര്‍ ആന്‍ഡ് ദി കര്‍സഡ് ചൈല്‍ഡ് എന്നാണ് പേര്.

ഹാരിപോട്ടര്‍ പരമ്പരയിലെ പുതിയ പുസ്തകം ജൂലൈ 31 ന് പുറത്തിറങ്ങും. ഹാരി പോട്ടര്‍ ആന്‍ഡ് ദി കര്‍സഡ് ചൈല്‍ഡ് എന്നാണ് പേര്. പുസ്തകം വിപണിയില്‍ മികച്ച മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. 2007 ലാണ് ഹാരിപോട്ടര്‍ പരമ്പരയിലെ അവസാനം പുസ്തകം പുറത്തിറങ്ങിയത്. ഹാരിപോട്ടര്‍ ആന്റ് ദ ഡെത്‍ലി ഹാലോസ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകം വില്‍പനയില്‍ മികച്ച നേട്ടം കൈവരിച്ചിരുന്നു. ഏഴാമത്തെ പുസ്തകത്തോടെ ഹാരിപോട്ടര്‍ പരമ്പരക്ക് അന്ത്യമാകുമെന്ന് ജെകെ റൌളിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് തന്റെ എട്ടാമത്തെ പുസ്തകം എത്തുമെന്ന് അറിയിച്ചതോടെ വായനക്കാര്‍ പ്രതീക്ഷയിലായിരുന്നു. ഹാരിപോട്ടര്‍ ആന്റ് ദ കേഴ്സഡ് ചൈല്‍ഡ് എന്ന് പേരിട്ടിരിക്കുന്ന എട്ടാമത് പുസ്തകത്തിന്റെ പ്രകാശനം ഈ മാസം 31 ന് പ്രകാശം ചെയ്യും. പുതിയ പുസ്തകത്തില്‍ നാടകഭാഷ്യമായിട്ടാണ് കഥ അവതരിപ്പിക്കുന്നത്. ഹാരിപോട്ടര്‍ ആന്റ് ദി ഡെത്‍ലി ഹാലോസ് എന്ന ഭാഗത്തിന് 19 വര്‍ഷത്തിന് ശേഷമുള്ള സംഭവങ്ങളാണ് പുതിയ കഥാപശ്ചാത്തലം. പുസ്തകം ഈ വര്‍ഷത്തെ ഏറ്റവും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1997 ലാണ് പരമ്പരയിലെ ആദ്യ പുസ്തകം പുറത്തിറങ്ങിയത്. പുസ്തകങ്ങള്‍ പിന്നീട് ചലച്ചിത്ര രൂപത്തില്‍ എത്തിയപ്പോഴും പ്രേക്ഷകര്‍ ഏറ്റെടുത്തു.

Similar Posts