< Back
International Old
മുര്‍സിയുടെ വധശിക്ഷ കോടതി ശരിവെച്ചുമുര്‍സിയുടെ വധശിക്ഷ കോടതി ശരിവെച്ചു
International Old

മുര്‍സിയുടെ വധശിക്ഷ കോടതി ശരിവെച്ചു

admin
|
17 March 2018 12:14 PM IST

ഈജിപ്ത് മുന്‍ പ്രസിഡന്റും മുസ്ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ കോടതി ശരിവച്ചു. ഖത്തറിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കേസില്‍ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ മറ്റ് 10 പേരുടെ വധശിക്ഷയും കോടതി ശരിവച്ചിട്ടുണ്ട്

ഈജിപ്ത് മുന്‍ പ്രസിഡന്റും മുസ്ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ കോടതി ശരിവച്ചു. ഖത്തറിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കേസില്‍ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ മറ്റ് 10 പേരുടെ വധശിക്ഷയും കോടതി ശരിവച്ചിട്ടുണ്ട്. മുര്‍സിയെ നേരത്തെ 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഈജിപതില്‍ ജനാധിപത്യരീതിയില്‍ ആദ്യമായി തെരഞ്ഞെ ടുക്കപ്പെട്ട പ്രസിഡന്‍റാണ് മുര്‍സി.

നേരത്തെ മെയ് 7ന് വിധിച്ച ശിക്ഷ കോടതി ശരിവെക്കുകയായിരുന്നു. ചാരവൃ‍ത്തിക്കുറ്റം ചുമത്തി മുര്‍സിയേയും അദ്ദേഹത്തിന്‍റെ 2 സഹായികളേയും 25 വര്‍ഷത്തേക്ക് ശിക്ഷിച്ചിട്ടുമുണ്ട്. മറ്റുകേസുകളുമായി കോടതി മുര്‍സിക്ക് നേരത്തെ തന്നെ വധശിക്ഷവിധിച്ചിരുന്നു. ഈജിപ്ഷ്യന്‍ ഗ്രാന്‍റ് മുഫ്തി ശൈക് ശൌഖി അല്ലാം കൂടി ശരിവെച്ചാല്‍ കോടതിക്ക് ശിക്ഷ നടപ്പാക്കാം. വധശിക്ഷാ ഉത്തരവുകള്‍ നടപ്പാക്കുന്നതിന്‍റെ മുമ്പ് ഗ്രാന്‍റ് മുഫ്തി ഒപ്പുവെക്കണമെന്നാണ് ഈജിപ്ഷ്യന്‍ നിയമം അനുശാസിക്കുന്നത്. ഗ്രാന്‍റ് മുഫ്തിയുടെ അഭിപ്രായം സ്വീകരിക്കല്‍ നിര്‍ബന്ധമില്ലെങ്കിലും കോടതികള്‍ പൊതുവെ അദ്ദേഹത്തെ അഭിപ്രായങ്ങളെ മാനിക്കാറുണ്ട്. വധശിക്ഷ വിധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്‍ജസീറയുടെ അറബിക് വാര്‍ത്താചാനലിന്‍റെ മുന്‍ ഡയറക്റ്ററായ ഇബ്രാഹിം ഹലീലുമുണ്ട്. രാജ്യത്തില്ലാത്ത ഹലീലിന്‍റെ അസാനിധ്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

Similar Posts