< Back
International Old
കാബൂളില്‍ പള്ളിക്ക് നേരെ ചാവേറാക്രമണം: 60 പേര്‍ കൊല്ലപ്പെട്ടുകാബൂളില്‍ പള്ളിക്ക് നേരെ ചാവേറാക്രമണം: 60 പേര്‍ കൊല്ലപ്പെട്ടു
International Old

കാബൂളില്‍ പള്ളിക്ക് നേരെ ചാവേറാക്രമണം: 60 പേര്‍ കൊല്ലപ്പെട്ടു

Sithara
|
18 March 2018 3:13 PM IST

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ശിയാ പള്ളിക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ശിയാ പള്ളിക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ കാബൂള്‍ ഉള്‍പ്പെടെ രണ്ടിടങ്ങളിലായാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പടിഞ്ഞാറന്‍ കാബൂള്‍ ഉള്‍പ്പെടെ രണ്ടിടത്തെ പള്ളികളിലാണ് ആക്രമണങ്ങളുണ്ടായിരിക്കുന്നത്. കാബൂളിലെ പള്ളിയില്‍ കടന്നുകയറിയ അക്രമി വെടിവെച്ചതിനെ തുടര്‍ന്നാണ് മുപ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗോര്‍ പ്രവിശ്യയിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളുള്ളത്. വെള്ളിയാഴ്ച ആയതിനാല്‍ തന്നെ പള്ളികളില്‍ നിരവധി പേരുണ്ടായിരുന്നതായും ദൃക്സാക്ഷികള്‍ പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും സുരക്ഷാസേന അറിയിച്ചു.

Similar Posts