< Back
International Old
പ്രതിരോധം, വിനോദസഞ്ചാരം;  കെനിയയുമായി ഇന്ത്യ കരാറില്‍ ഒപ്പുവച്ചുപ്രതിരോധം, വിനോദസഞ്ചാരം; കെനിയയുമായി ഇന്ത്യ കരാറില്‍ ഒപ്പുവച്ചു
International Old

പ്രതിരോധം, വിനോദസഞ്ചാരം; കെനിയയുമായി ഇന്ത്യ കരാറില്‍ ഒപ്പുവച്ചു

admin
|
20 March 2018 10:48 PM IST

ഊര്‍ജോല്‍പ്പാദന പദ്ധതി തുടങ്ങുന്നതിന് കെനിയക്ക് 60 ദശലക്ഷം ഡോളറിന്റെ ഇന്ത്യന്‍ ധനസഹായം

കെനിയയുമായി പ്രതിരോധം, വിനോദസഞ്ചാരം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുന്ന കരാറുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒപ്പുവെച്ചു. ഊര്‍ജോല്‍പ്പാദന പദ്ധതി തുടങ്ങുന്നതിന് കെനിയക്ക് ഇന്ത്യ 60 ദശലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. ചതുര്‍രാഷ്ട്ര പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചു.

കെനിയന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മോദി പുതിയ കരാറുകളെപ്പറ്റി വിശദീകരിച്ചത്. ടെക്സ്റ്റൈല്‍ ഫാക്ടറിയുടെ നവീകരണത്തിന് 29.5 ദശലക്ഷം ഡോളര്‍ ധനസഹായം നല്‍കും. കെനിയയില്‍ അര്‍ബുദ ആശുപത്രി സ്ഥാപിക്കുന്നതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി കെനിയന്‍ പ്രസിഡന്റ് ഉഹ്യൂറു കെനിയാറ്റ അറിയിച്ചു.

പ്രതിരോധം, വിനോദസഞ്ചാരം, കൃഷി, വാണിജ്യ- വ്യവസായം തുടങ്ങിയ മേഖകളിലും ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിക്കും. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കായി 15 ദശലക്ഷം ഡോളറിന്റെ സഹായവും ഇന്ത്യ പ്രഖ്യാപിച്ചു. കെനിയന്‍ പ്രതിരോധ വകുപ്പിന് 30 ആംബുലന്‍സുകളും മോദി കൈമാറി. നാല് രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയില്‍ തിരിച്ചെത്തി.

Similar Posts