< Back
International Old
ഹിലരിയുടെ സുരക്ഷാക്രമീകരണങ്ങളെ കളിയാക്കി ട്രംപ്ഹിലരിയുടെ സുരക്ഷാക്രമീകരണങ്ങളെ കളിയാക്കി ട്രംപ്
International Old

ഹിലരിയുടെ സുരക്ഷാക്രമീകരണങ്ങളെ കളിയാക്കി ട്രംപ്

Alwyn K Jose
|
21 March 2018 1:02 PM IST

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ സുരക്ഷാക്രമീകരണങ്ങളെ കളിയാക്കി ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ സുരക്ഷാക്രമീകരണങ്ങളെ കളിയാക്കി ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ തണലിലാണ് ഹിലരി ജീവനോടെ നടക്കുന്നത് ട്രംപ് കളിയാക്കി. തുടര്‍ച്ചയായി ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത് ആക്രമണ ഭീഷണിയാണെന്നാണ് ഹിലരിപക്ഷത്തിന്റെ വാദം.

മിയാമിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും എതിരാളിയെ കളിയാക്കി രംഗത്തെത്തിയത്. തോക്ക് ഉപയോഗം കുറക്കണമെന്നാണ് ഹിലരിയുടെ പക്ഷം. അങ്ങനെയാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഹിലരിയുടെ അംഗരക്ഷകരെ നിരായുധരാക്കുകയാണ്. അപ്പോഴെന്താകും സംഭവിക്കുന്നതെന്ന് കാണാമല്ലോയെന്നും ട്രംപ് പറഞ്ഞു.

ഹിലരി ക്ലിന്റണ് മേല്‍ക്കൈയുള്ള മേഖലകളില്‍ ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത് ട്രംപ് പതിവാക്കിയിരിക്കുയാണ്. എന്നാല്‍ വെറും വാചകകസര്‍ത്തായി ഇത് തള്ളിക്കളയാനാവില്ലെന്ന നിലപാടിലാണ് ഹിലരിപക്ഷം. ഹിലരിക്ക് നേരെ ആക്രമണം നടത്തുന്നതിനുള്ള പ്രേരണയാണ് ട്രംപ് നല്‍കുന്നതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

Similar Posts