< Back
International Old
ഇറാഖിലെ ചാവേര്‍ സ്ഫോടനത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നുInternational Old
ഇറാഖിലെ ചാവേര്‍ സ്ഫോടനത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു
|26 March 2018 12:48 AM IST
26 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ സ്ഫോടനത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത്
ഇറാഖില്‍ 26 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ സ്ഫോടനത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞദിവസമാണ് ഇറാഖിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ചാവേര്‍ ആക്രമണം ഉണ്ടായത്.
സ്റ്റേഡിയത്തില്‍ കളികാണാന്‍ എത്തിയ ആളുകളുടെ ഇടയില്‍ നിന്ന് ചാവേര്‍ പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടതെന്ന് കുരുതുന്നത്. ബാഗ്ദാദിലും മറ്റും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെയാണ് 26 ഓളം പേരുടെ മരണത്തിന് കാരണമായ സ്ഫോടനം ഉണ്ടായത്. സ്ഫടോനത്തില്‍ 60 ലേറെ പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ഇറാഖിലെ ഷിയാ സുന്നീ വിഭാഗക്കാര്‍ക്ക് സ്വാധീനമുള്ള സ്ഥലത്തായിരുന്നു സ്ഫോടനം നടന്നത്.