< Back
International Old
വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 7 വീടുകള്‍ തകര്‍ന്നുവെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 7 വീടുകള്‍ തകര്‍ന്നു
International Old

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 7 വീടുകള്‍ തകര്‍ന്നു

admin
|
25 March 2018 5:18 PM IST

24മണിക്കൂറിനകമാണ് ഇസ്രയേല്‍ 7 വീടുകള്‍ തകര്‍ത്തത്. ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ 5 പലസ്തീനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 7 വീടുകള്‍ തകര്‍ന്നു. 24മണിക്കൂറിനകമാണ് ഇസ്രയേല്‍ 7 വീടുകള്‍ തകര്‍ത്തത്. ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ 5 പലസ്തീനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജെനിന്‍ പട്ടണത്തിലെ തെക്ക് ഭാഗത്തുള്ള ഖബാതിയ നഗരത്തിലെ രണ്ട് വീടുകളാണ് തിങ്കളാഴ്ച രാത്രി ഇസ്രയേല്‍ തകര്‍ത്തത്.. ഫെബ്രുവരിയില്‍ ഇസ്രയേല്‍ സൈനികയെ കൊലപ്പെടുത്തിയ മൂന്നംഗസംഘത്തിന്‍റെ കുടുംബവീടുകളാണ് തകര്‍ത്തത്.‌ കിഴക്കേ ജെറുസലേമിലെയും വെസ്റ്റ്ബാങ്കിലെ സുരിഫ്, ധുമ ഗ്രാമത്തിലെയും നാല് വീടുകളും ഇസ്രയേല്‍ സൈന്യം തകര്‍ത്തു. വീട് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റബറില്‍ പൊതിഞ്ഞ സ്റ്റീല്‍ ബുള്ളറ്റുകള്‍ ദേഹത്ത് പതിച്ച് 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖബതിയ നഗരത്തില്‍ താമസിക്കുന്ന നിരവധി പേരുടെ വീടുകളാണ് കഴിഞ്ഞ ഏതാനും മാസത്തിനിടെ ഇസ്രയേല്‍ സൈന്യം തകര്‍ത്തത്. ഇവരില്‍ പലരുടെയും തൊഴില്‍ അനുമതിയും റദ്ദാക്കി. ഒക്ടോബര്‍ മുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ 200ലേറെ പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 33 ഇസ്രയേലികളും ഏതാനും വിദേശികളും ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്. വീട് തകര്‍ത്തതിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കാനാണ് പലസ്തീനികളുടെ തീരുമാനം.

Similar Posts