< Back
International Old
ഒര്‍ലാന്‍ഡോ വെടിവെപ്പ് പ്രതിയുടെ പിതാവ് ഹില്ലരിയുടെ റാലിയില്‍; രൂക്ഷ വിമര്‍ശവുമായി ട്രംപ്ഒര്‍ലാന്‍ഡോ വെടിവെപ്പ് പ്രതിയുടെ പിതാവ് ഹില്ലരിയുടെ റാലിയില്‍; രൂക്ഷ വിമര്‍ശവുമായി ട്രംപ്
International Old

ഒര്‍ലാന്‍ഡോ വെടിവെപ്പ് പ്രതിയുടെ പിതാവ് ഹില്ലരിയുടെ റാലിയില്‍; രൂക്ഷ വിമര്‍ശവുമായി ട്രംപ്

Alwyn
|
5 April 2018 6:10 AM IST

ഒര്‍ലാന്‍ഡോ വെടിവെപ്പിലെ പ്രതി ഉമര്‍ മതീന്റെ പിതാവിനെ റാലിയില്‍ പങ്കെടുപ്പിച്ച ഹില്ലരിയുടെ നിലപാടിനെ വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപ്.

ഒര്‍ലാന്‍ഡോ വെടിവെപ്പിലെ പ്രതി ഉമര്‍ മതീന്റെ പിതാവിനെ റാലിയില്‍ പങ്കെടുപ്പിച്ച ഹില്ലരിയുടെ നിലപാടിനെ വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങള്‍ പലതും മറച്ചുവെക്കുകയാണെന്നും ഹില്ലരിയെ വെള്ളപൂശുകയാണെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഫ്ലോറിഡയില്‍ ഹില്ലരി ക്ലിന്റണിന്റെ പ്രചാരണ റാലിയിലാണ് ഒര്‍ലാന്‍ഡോ വെടിവെപ്പിലെ പ്രതി ഉമര്‍ മതീന്റെ പിതാവ് സിദ്ദീഖ് മതീന്‍ പങ്കെടുത്തത്. ഫ്ലോറിഡയിലെ തന്നെ‍ കിസ്മീയിലായിരുന്നു ട്രംപിന്റെ വിമര്‍ശം. ഒരു മൃഗത്തിന്റെ പിതാവിനെ സന്തോഷത്തോട് കൂടി കൂടെയിരുത്തുന്നത് എത്ര ഭീകരമാണെന്ന് ട്രംപ് പറ‍ഞ്ഞു. ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താനെത്തിയവരുമായി അനുയായികള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തമാശകള്‍ കേള്‍ക്കാന്‍ ട്രംപിന്റെ പ്രസംഗത്തേക്കാള്‍ മികച്ച വേദിയില്ലെന്ന് പരിഹസിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.

Similar Posts