< Back
International Old
സൈനിക അട്ടിമറി ശ്രമം; 32 നയതന്ത്ര ഉദ്യോഗസ്ഥരെ തുര്‍ക്കി തിരികെ വിളിച്ചുസൈനിക അട്ടിമറി ശ്രമം; 32 നയതന്ത്ര ഉദ്യോഗസ്ഥരെ തുര്‍ക്കി തിരികെ വിളിച്ചു
International Old

സൈനിക അട്ടിമറി ശ്രമം; 32 നയതന്ത്ര ഉദ്യോഗസ്ഥരെ തുര്‍ക്കി തിരികെ വിളിച്ചു

Jaisy
|
6 April 2018 11:45 PM IST

ഐഎസിനെതിരെ ഇറാനുമായി ഒന്നിച്ചു പോരാടാനും തുര്‍ക്കി തീരുമാനിച്ചു

സൈനിക അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ 32 നയതന്ത്ര ഉദ്യോഗസ്ഥരെ തുര്‍ക്കി തിരികെ വിളിച്ചു. ഐഎസിനെതിരെ ഇറാനുമായി ഒന്നിച്ചു പോരാടാനും തുര്‍ക്കി തീരുമാനിച്ചു. അങ്കാറയിലെത്തിയ ഇറാന്‍ വിദേശ കാര്യമന്ത ജാവേദ് സാരിഫുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലത് കാവുസ്ലോഗുവാണ് തീരുമാനമറിയിച്ചത്..

.208 നയതന്ത്ര ഉദ്യോഗസ്ഥന്‍മാരില്‍ 28 പേരെയാണ് ആദ്യഘട്ടത്തില്‍ തിരിച്ചു വിളിച്ചതെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലറ്റ് കാവുസ്ലോഗു അറിയിച്ചു. അട്ടിമറി ശ്രമത്തിന് പ്രേരണ നല്‍കിയെന്ന് തുര്ക്കി ആരോപിക്കുന്ന ഫത്ഹുല്ല ഗുലനെ വിട്ടു കിട്ടുന്ന കാര്യത്തില്‍ അമേരിക്കയുടെ ഭആഗത്തു നിന്നും അനുകൂല മായ മറുപടി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഐഎസിനെതിരെ ഒന്നിച്ച് പോരാടാന്‍ ഇറാന്റ പിന്തുണ ലഭിച്ചതായും മെവ്ലുദ് പറഞ്ഞു. കൂടാതെ ഇറാനില്‍ നിന്നും കൂടുതല്‍ പ്രകൃതി വാതകം വാങ്ങാനും തുര്‍ക്കി തീരുമാനിച്ചിട്ടുണ്ട്.

Similar Posts