< Back
International Old
പട്ടാളക്കാരനായ മകന്‍ ആ അമ്മയെ അതിശയപ്പെടുത്തിയത് ഇങ്ങിനെയായിരുന്നുപട്ടാളക്കാരനായ മകന്‍ ആ അമ്മയെ അതിശയപ്പെടുത്തിയത് ഇങ്ങിനെയായിരുന്നു
International Old

പട്ടാളക്കാരനായ മകന്‍ ആ അമ്മയെ അതിശയപ്പെടുത്തിയത് ഇങ്ങിനെയായിരുന്നു

Jaisy
|
11 April 2018 10:48 AM IST

അമ്മയുടെയും മകന്റെയും സ്നേഹ നിര്‍ഭരമായ ഈ കണ്ടുമുട്ടല്‍ തന്നെയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

മാതാപിതാക്കളെയും ജനിച്ച നാടിനെയും നാട്ടുകാരെയും വല്ലപ്പോഴും കാണാന്‍ മാത്രം സാധിക്കുന്നവരാണ് പട്ടാളക്കാര്‍ അതെവിടെയായിരുന്നാലും. ചിലപ്പോള്‍ വരുമെന്ന് പറഞ്ഞ് എല്ലാവരെയും കൊതിപ്പിച്ച് ഒടുവില്‍ ലീവില്ല എന്ന മറുപടിയായിരിക്കും പിന്നെ കിട്ടുക. ഇവിടെ പട്ടാളക്കാരനായ മകന്‍ അമ്മയെ ശരിക്കും അത്ഭുതപ്പെടുത്തുകയായിരുന്നു. വരുമെന്ന പറഞ്ഞ ദിവസത്തിന് മുന്‍പേ അമ്മയുടെ ജോലി സ്ഥലത്ത് ചെന്ന് അതിശയിപ്പിച്ചു കളഞ്ഞു അയാള്‍. അപ്രതീക്ഷിതമായി മകനെ കണ്ട അമ്മ ഒരു കൊച്ചുകുട്ടിയെപ്പോലെയായിരുന്നു പെരുമാറിയത്. അമ്മയുടെയും മകന്റെയും സ്നേഹ നിര്‍ഭരമായ ഈ കണ്ടുമുട്ടല്‍ തന്നെയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ ആര്‍മിയിലെ 101മത് എയര്‍ബോണില്‍ ജോലി ചെയ്യുകയാണ് ഇരുപത്തിയാറുകാരനായ ലാറി സ്റ്റേണ്‍സ്. മാസങ്ങള്‍ക്ക് ശേഷം അവധി കിട്ടിയപ്പോള്‍ അമ്മയെ അതിശയിപ്പിക്കാന്‍ തന്നെ അവന്‍ തീരുമാനിച്ചു. അമ്മ ജോലി ചെയ്യുന്ന ഫോണിക്സ് സെന്‍ട്രല്‍ സ്റ്റേഷന്റെ സമീപത്ത് പോയി പത്രം വായിക്കുന്ന വ്യാജേന ഇരുന്നു. പെട്ടെന്നാണ് അതുവഴി വന്ന ലാറിയുടെ അമ്മ മകനെ കാണുന്നത്. സന്തോഷം കൊണ്ട് അവര്‍ മകന്റെ ദേഹത്തേക്ക് ചാടിക്കയറി, കെട്ടിപ്പിടിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ലാറി തന്റെ അമ്മയെ ഒടുവില്‍ കാണുന്നത്. അമ്മയുടെയും മകന്റെയും പ്രകടനം കണ്ട ഒരാള്‍ ഇത് ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 1.5 മില്യണ്‍ പേരാണ് ഈ വീഡിയോ കണ്ടത്.

Similar Posts