< Back
International Old
ജി 7 ഉച്ചകോടിക്കെതിരെ പ്രതിഷേധംജി 7 ഉച്ചകോടിക്കെതിരെ പ്രതിഷേധം
International Old

ജി 7 ഉച്ചകോടിക്കെതിരെ പ്രതിഷേധം

admin
|
11 April 2018 2:40 PM IST

നൂറ് കണക്കിന് ആളുകളാണ് ഉച്ചകോടി നടക്കുന്ന ഹാളിന് പുറത്ത് പ്രതിഷേധിച്ചത്.

ജപ്പാനില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കെതിരെ പ്രതിഷേധം. നൂറ് കണക്കിന് ആളുകളാണ് ഉച്ചകോടി നടക്കുന്ന ഹാളിന് പുറത്ത് പ്രതിഷേധിച്ചത്.

അന്താരാഷ്ട്ര സുരക്ഷയും ആഗോള സാമ്പത്തികനയവും വിഷയമാക്കിയുള്ളതാണ് ജപ്പാനില്‍ നടക്കുന്ന ജി 7 ഉച്ചകോടി. ലോകത്തിലെ ഏഴ് സമ്പന്ന രാഷ്ട്രങ്ങളുടെ തലവന്‍മാര്‍ മാത്രമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ലോകത്താകമാനം സാധാരണക്കാരായ ആളുകള്‍ യുദ്ധക്കെടുതിക്കും മറ്റും ഇരായാവുന്നുണ്ടെന്നും ഇക്കാരണത്താലാണ് തങ്ങള്‍ ഉച്ചകോടിയെ എതിര്‍ക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ഒബാമയുടെയും ജപ്പാന്‍ പ്രധാനമന്ത്രിയുടെയും കോലങ്ങള്‍ കൈയിലേന്തിയാണ് പ്രതിഷേധകര്‍ രംഗത്തെത്തിയത്. അമേരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാഷ്ട്രങ്ങളുടെ തലവന്‍മാരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

Similar Posts