ഇന്ത്യയില്‍ നിന്നു ഇറാനിലേക്ക് പുതിയ വ്യാപാര ഇടനാഴി; കരാറില്‍ ഒപ്പിട്ടുഇന്ത്യയില്‍ നിന്നു ഇറാനിലേക്ക് പുതിയ വ്യാപാര ഇടനാഴി; കരാറില്‍ ഒപ്പിട്ടു
|ഇറാനിലെ ചാബഹര്‍ തുറമുഖം വികസിപ്പിക്കാനുള്ള കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും തമ്മില്‍ ഒപ്പുവെച്ചു.
ഇന്ത്യയില്‍ നിന്നും അഫ്ഗാന്‍ വഴി ഇറാനിലേക്ക് കരമാര്‍ഗം പുതിയ വ്യാപാര ഇടനാഴി തുറക്കാന്‍ ഇന്ത്യയും ഇറാനും കരാര്‍ ഒപ്പിട്ടു. ഇറാനിലെ ഷാബഹാര്‍ തുറമുഖം വികസിപ്പിക്കാനും തെഹ്റാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും കരാര്‍ ഒപ്പിട്ടു. ഇതടക്കം പത്ത് കരാറുകളിലാണ് ഇന്ന് ഇരു രാജ്യങ്ങളും ഒപ്പിട്ടത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിലെത്തിയത്. അഫ്ഗാനിസ്ഥാന്‍ വഴി ഇറാനിലേക്ക് ഇന്ത്യയില്‍ നിന്നും കരമാര്‍ഗമുള്ള വ്യാപാര ഇടനാഴിയാണ് സന്ദര്‍ശനത്തിന്റെ ആദ്യദിന കരാറുകളില്‍ പ്രധാനം. ഇതിന് പുറമെ കടല്‍മാര്‍ഗമുള്ള വ്യാപാരം മെച്ചപ്പെടുത്താന്‍ ഷാബഹാര്‍ തുറമുഖത്തിന്റെ വികസനത്തിനായി ഇന്ത്യ 200 മില്ല്യന്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇറാനിലെ തുറമുഖ നഗരമായ ഷാബഹാറിനെ അഫ്ഗാനിസ്ഥാനിലെ സറന്‍ജ് നഗരവുമായി ബന്ധിപ്പിക്കുന്ന ചഹബാര്‍ സഹേദന്‍ - സറന്‍ജ് ഇടനാഴിയും ഇതോടനുബന്ധിച്ച് പൂര്‍ത്തിയാക്കും.
പാകിസ്താനില്‍ പ്രവേശിക്കാതെ ഇറാനുമായുള്ള വ്യാപാരത്തിനാണ് പുതിയ ഇടനാഴി സഹായിക്കുക. മേഖലയിലെ പരസ്പര സഹകരണം, വ്യാപാര ബന്ധം മെച്ചപ്പെടുത്തല്‍, എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കല്‍ എന്നിവക്കു പുറമെ ഭീകരവാദം നേരിടാനുള്ള കരാറുകളും ഒപ്പു വെച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനുള്ള സഹകരണത്തിനും കരാറില്‍ ധാരണയുണ്ട്. പത്തോളം കരാറുകളിലാണ് ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവെച്ചത്. പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനുമേലുള്ള ഉപരോധം നീക്കിയതിന് ശേഷം ഇറാനുമായി ഇന്ത്യ നടത്തുന്ന ആദ്യത്തെ ഇടപാടാണിത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇറാനില്‍ സന്ദര്‍ശനം നടത്തുന്നത്.