< Back
International Old
സൌദി അറേബ്യക്കെതിരായ സെപ്തംബര്‍ 11 ബില്‍ നിയമമാവുംസൌദി അറേബ്യക്കെതിരായ സെപ്തംബര്‍ 11 ബില്‍ നിയമമാവും
International Old

സൌദി അറേബ്യക്കെതിരായ സെപ്തംബര്‍ 11 ബില്‍ നിയമമാവും

Khasida
|
18 April 2018 10:08 PM IST

ബില്ലിനെതിരായ ഒബാമയുടെ വീറ്റോ അമേരിക്കന്‍ കോണ്‍ഗ്രസ് തള്ളി.

സൌദി അറേബ്യക്കെതിരായ സെപ്തംബര്‍ 11 ബില്‍ നിയമമാവും. ആക്രമണത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി സൌദി അറേബ്യക്കെതിരെ കോടതിയെ സമീപിക്കാന്‍ സമ്മതം നല്‍കുന്ന ബില്ലിനെതിരായ ഒബാമയുടെ വീറ്റോ അമേരിക്കന്‍ കോണ്‍ഗ്രസ് തള്ളി. ഇതാദ്യമായാണ് ഒബാമയുടെ വീറ്റോ അമേരിക്കന്‍ കോണ്‍ഗ്രസ് മറികടക്കുന്നത്.

സെപ്തംബര്‍ 11 ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി സൌദി അറേബ്യക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതായിരുന്നു ബില്‍. യു.എസ്​കോണ്‍ഗ്രസും സെനറ്റും ​പാസാക്കിയ ബില്ലാണ് വീറ്റോ അധികാരം ഉപയോഗിച്ച്​ നേരത്തെ ഒബാമ അസാധുവാക്കിയത്.

അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ബില്‍ എന്ന് കാണിച്ചാണ് ഒബാമ വീറ്റോ ഉപയോഗിച്ചത്. എന്നാല്‍ ഇതിനെയാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അമേരിക്കന്‍ കോണ്‍ഗ്രസ് മറികടന്നിരിക്കുന്നത്. അപ്രതീക്ഷിതമായി ബില്‍ വീറ്റോ ചെയ്ത ഒബാമയുടെ നടപടിയെ നിരാശയോടെയായിരുന്നു അമേരിക്ക നോക്കികണ്ടത്.

എന്തായാലും ആദ്യമായാണ് ഒബാമ ഉപയോഗിച്ച വീറ്റോയെ അമേരിക്കന്‍ കോണ്‍ഗ്രസ് മറികടക്കുന്നത്. അതുകൊണ്ടുതന്നെ ഏത് തരത്തിലായിരിക്കും ഭരണകൂടത്തെ ഇത് ബാധിക്കുകയെന്നതും നോക്കികാണേണ്ടതാണ്.

Similar Posts