< Back
International Old
International Old

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; 50 സൈനികര്‍ കൊല്ലപ്പെട്ടു

Jaisy
|
18 April 2018 12:40 PM IST

സൈനിക വേഷത്തിലെത്തിയ അക്രമി സംഘം സൈന്യത്തില്‍ നുഴഞ്ഞു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ 50ഓളം സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക വേഷത്തിലെത്തിയ അക്രമി സംഘം സൈന്യത്തില്‍ നുഴഞ്ഞു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 5 പേര്‍ പിടിയിലാവുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച പ്രാര്‍ഥനക്കായി പള്ളിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന സൈനികര്‍ക്കു നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സൈനിക വേഷം ധരിച്ചെത്തി സൈന്യത്തില്‍ നുഴഞ്ഞു കയറിയവരാണ് ആക്രമണം നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് സൈനിക വാഹനങ്ങളിലായി മിലിട്ടറി ചെക്പോയന്റിലെത്തിയ അക്രമികള്‍ പരിക്കേറ്റ സൈനികരുമായാണെത്തിയിരിക്കുന്നതെന്നും കടന്നു പോകാന്‍ അനുവദിക്കണമെന്നു അറിയിച്ചു. അകത്തെത്തിയ ഉടനെ ഗ്രനേഡുകളും തോക്കുമുപയോഗിച്ച് സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 50ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 5 പേര്‍ പിടിയിലാവുകയും ചെയ്തിട്ടുണ്ട്. എല്ലാവരും താലിബാന്‍ അംഗങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

Related Tags :
Similar Posts