< Back
International Old
36 വര്‍ഷമായി ഇവര്‍ ധരിക്കുന്നതും ജീവിക്കുന്നതുമെല്ലാം പിങ്ക് നിറത്തിലാണ്36 വര്‍ഷമായി ഇവര്‍ ധരിക്കുന്നതും ജീവിക്കുന്നതുമെല്ലാം പിങ്ക് നിറത്തിലാണ്
International Old

36 വര്‍ഷമായി ഇവര്‍ ധരിക്കുന്നതും ജീവിക്കുന്നതുമെല്ലാം പിങ്ക് നിറത്തിലാണ്

Jaisy
|
21 April 2018 6:45 PM IST

ടെക്സാസുകാരിയായ കിറ്റണ്‍ കേ സേറയുടെ ഇഷ്ടപ്പെട്ട കളര്‍ പിങ്കാണ്

എല്ലാവര്‍ക്കും കാണും ഒരു ഇഷ്ട നിറം. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും മറ്റ് സാധനങ്ങളുടെ കാര്യത്തിലും നമ്മുടെ ആദ്യ ചോയിസ് ആ ഇഷ്ട നിറമായിരിക്കും. പക്ഷേ അത് പലപ്പോഴും ചില കാര്യങ്ങളില്‍ മാത്രമായി ഒതുങ്ങാറുണ്ട്. ടെക്സാസുകാരിയായ കിറ്റണ്‍ കേ സേറയുടെ ഇഷ്ടപ്പെട്ട കളര്‍ പിങ്കാണ്. ഇഷ്ടമല്ല, ഒരു തരം ആരാധനയാണ് പിങ്കിനോട്. ഈ നിറത്തോടുള്ള ഭ്രമം മൂത്ത് കഴിഞ്ഞ 36 വര്‍ഷമായി സേറ ജീവിക്കുന്നത് തന്നെ പിങ്കിലാണ്. ധരിക്കുന്ന വസ്ത്രങ്ങളും തലമുടിയും ലിപ്സ്റ്റികും വീടും എന്തിന് സേറയുടെ വളര്‍ത്തുനായ പോലും പിങ്ക് നിറത്തിലാണ്. ഹോളിവുഡിലെ പിങ്ക് ലേഡി എന്നാണ് കിറ്റണ്‍ അറിയപ്പെടുന്നത്.

1980ല്‍ തന്റെ ഇരുപതാം പിറന്നാളാഘോഷ വേളയില്‍ പിങ്ക് നിറത്തിലുള്ള ഡ്രസാണ് സേറ ധരിച്ചത്. അന്ന് മുതല്‍ സേറ പിങ്കിനോട് കടുത്ത പ്രണയത്തിലായി. ശവസംസ്കാര ചടങ്ങുകളില്‍ പോലും പിങ്കാണ് സേറ ധരിക്കാറുള്ളത്. എന്തുകൊണ്ടാണ് പിങ്കിനോട് ഇത്ര സ്നേഹമെന്നൊന്നും സേറക്കറിയില്ല, പക്ഷേ ഈ നിറം കാണുമ്പോള്‍ താന്‍ വളരെയധികം സന്തോഷവതിയാണെന്ന് മാത്രമറിയാം.

ഹോളിവുഡിലെ തിരക്കുള്ള നടിയും ഗായികയും ടിവി അവതാരകയുമാണ് കിറ്റണ്‍. പിങ്ക് നിറത്തിലുള്ള ചുവരുകള്‍, പ്ലേറ്റുകള്‍, കത്തികള്‍, കപ്പ്, മേക്കപ്പ് സെറ്റ്, വാഷ് ബേസിന്‍ എന്തിന് കഴിക്കുന്ന ഭക്ഷണം പോലും പിങ്കിലാണ്. സേറയുടെ വീട്ടിലെ ക്രിസ്മസ് ട്രീ പോലും പിങ്ക് നിറത്തിലുള്ളതാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല. കാരണം പിങ്കുമായി സേറയ്ക്ക് അത്രയധികം ആത്മബന്ധമുണ്ട്.

Similar Posts