International Old
യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കെതിരെ തുര്‍ക്കിയില്‍ പ്രതിഷേധംയൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കെതിരെ തുര്‍ക്കിയില്‍ പ്രതിഷേധം
International Old

യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കെതിരെ തുര്‍ക്കിയില്‍ പ്രതിഷേധം

Alwyn K Jose
|
22 April 2018 8:34 PM IST

മന്ത്രിമാരെ വിലക്കിയ നടപടിയില്‍ പ്രതിഷേധിച്ച തുര്‍ക്കി വംശജരെ ഡച്ച് പൊലീസ് ടിയര്‍ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചാണ് നേരിട്ടത്.

തുര്‍ക്കി സര്‍ക്കാരിനെതിരായ യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നടപടികള്‍ക്കെതിരെ തുര്‍ക്കി വംശജര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. മന്ത്രിമാരെ വിലക്കിയ നടപടിയില്‍ പ്രതിഷേധിച്ച തുര്‍ക്കി വംശജരെ ഡച്ച് പൊലീസ് ടിയര്‍ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചാണ് നേരിട്ടത്.

ജര്‍മനി, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലായി 55 ലക്ഷം തുര്‍ക്കി വംശജരാണ് തുര്‍ക്കിക്ക് പുറത്തു കഴിയുന്നത്. പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടന ഭേദഗതിക്കായി ഏപ്രിലില്‍ നടക്കുന്ന ഹിതപരിശോധനയില്‍ ഇവരുടെ വോട്ടുറപ്പിക്കാനാണ് ഉറുദുഗാന്‍ സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഇവരെ കാണാനുള്ള തുര്‍ക്കി സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിമാരടക്കമുള്ളവരുടെ ശ്രമങ്ങള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുകയായിരുന്നു വിവിധ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍. ഉറുദുഗാന്‍ സര്‍ക്കാരിനു കീഴില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും തങ്ങളുടെ നാട്ടിലെ തുര്‍ക്കികള്‍ സര്‍ക്കാരിന്റെ വിമര്‍ശകരാണെന്നുമായിരുന്നു യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ അവകാശവാദങ്ങള്‍. തുര്‍ക്കി വംശജരെ അഭിസംബോധന ചെയ്യാന്‍ മന്ത്രിമാരെ അനുവദിച്ചാല്‍ രാജ്യത്തെ തുര്‍ക്കി വംശജരായ പൗരന്മാരുമായുള്ള സര്‍ക്കാരിന്റെ ബന്ധം വഷളാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആസ്ട്രിയ അടക്കമുള്ള രാഷ്ട്രങ്ങള്‍ തുര്‍ക്കി പ്രതിനിധികളുടെ സന്ദര്‍ശനങ്ങള്‍ തുടര്‍ച്ചയായി തടസപ്പെടുത്തിയത്. എന്നാല്‍ ഈ അവകാശവാദങ്ങളെ തള്ളിക്കളയുകയാണ് വിവിധ നാടുകളിലെ തുര്‍ക്കി വംശജര്‍. നെതര്‍ലാന്‍ഡിലെ തുര്‍ക്കി കോണ്‍സുലേറ്റില്‍ തടഞ്ഞു വെച്ച തുര്‍ക്കി കുടുംബക്ഷേമ മന്ത്രിയെ തങ്ങളെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തടിച്ചു കൂടിയ തുര്‍ക്കി വംശജര്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസിനു നേരെ കുപ്പിയും കല്ലുകളും വലിച്ചെറിഞ്ഞ തുര്‍ക്കി വംശജരെ ഡച്ച് പൊലീസ് ടിയര്‍ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചാണ് നേരിട്ടത്.

Similar Posts