< Back
International Old
ഇറാനെതിരെ അമേരിക്കയുടെ പുതിയ സാമ്പത്തിക ഉപരോധംഇറാനെതിരെ അമേരിക്കയുടെ പുതിയ സാമ്പത്തിക ഉപരോധം
International Old

ഇറാനെതിരെ അമേരിക്കയുടെ പുതിയ സാമ്പത്തിക ഉപരോധം

Ubaid
|
22 April 2018 7:16 AM IST

ചൊവ്വാഴ്ച യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ആണ് ഇറാനെതിരായ പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്.

ഇറാനെതിരെ അമേരിക്ക പുതിയ സാന്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഉപരോധമെന്ന് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. മേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഇറാന്‍ ആണെന്നും യുഎസ് കുറ്റപ്പെടുത്തി. അമേരിക്കയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഇറാന് പ്രതികരിച്ചു. രണ്ട് വര്ഷം മുമ്പ് ബറാക് ഒബാമയുടെ നേതൃത്വത്തില് ഒപ്പുവെച്ച ആണവ കരാറിലെ വ്യവസ്ഥകള് ഇറാന് പാലിക്കുന്നുണ്ടെന്ന് അമേരിക്കന് കോണ്ഗ്രസില് അറിയിച്ചതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ ഉപരോധം.

ചൊവ്വാഴ്ച യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ആണ് ഇറാനെതിരായ പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. ഇറാനിലെ 16 വ്യക്തികളെയും സ്ഥാപനങ്ങളെയും കൂടി ലക്ഷ്യമിട്ടാണ് ഉപരോധം. ഈ വ്യക്തികളും സ്ഥാപനങ്ങളും ഇറാന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നാണ് യുഎസിന്റെ ആരോപണം. ഇറാന്റെ ബാലിസ്റ്റിക് മിസൈല് പദ്ധതി യുഎന്‍ സുരക്ഷാ കൌണ്‍സില്‍ കരാറിന്റെ നേരിട്ടുള്ള ലംഘനമാണ്.

മേഖലയിലെ സായുധ സംഘങ്ങളെയും സിറിയയിലെ വിമതരെയും യമനിലെ ഹൂതികളെയും പിന്തുണക്കുകയാണ് ഇറാന്‍. ഇത് അവിടുത്തെ സ്ഥിരതക്കും സുരക്ഷക്കും ഭീഷണിയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും യുഎസ് വിദേശകാര്യ വക്താവ് ഹെതര്‍ നോറെട്ട് പറഞ്ഞു.

ഉപരോധം ലക്ഷ്യമിട്ടിരിക്കുന്ന 16 വ്യക്തികളും സ്ഥാപനങ്ങളും മേഖലയിലെ സുരക്ഷക്ക് ഭീഷണിയാണ്. ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെ പിന്തുണക്കുന്നത് ഇവരാണ്. ഡ്രോണ്‍ വിമാനങ്ങളും മറ്റു സൈനിക സംവിധാനങ്ങളും വികസിപ്പിക്കുന്നതിന് ഇറാന് സഹായം ചെയ്തിരുന്നവരാണ് ഇവരെന്നും അമേരിക്കയുടെ പ്രസ്താവനയിലുണ്ട്.

എന്നാല് അമേരിക്കയുടെ വാദങ്ങള് ഇറാന് തള്ളി. മിസൈല് പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്തുന്ന ബില്ലിന് അംഗീകാരം നല്കിക്കൊണ്ടാണ് ഇറാന് അമേരിക്കക് മറുപടി നല്കിയത്. അമേരിക്കക്കെതിരെ സ്വന്തം നിലക്കുള്ള ഉപരോധങ്ങള് ഏര്പ്പെടുത്തുമെന്നും ഇറാന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

Similar Posts