< Back
International Old
International Old
ലിബിയയില്‍ മിസൈല്‍ ആക്രമണത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
|23 April 2018 10:09 PM IST
കോട്ടയം ഉഴവൂര്‍ വെളിയന്നൂര്‍ തുളസീ ഭവനില്‍ സുനു, മകന്‍ ഒന്നര വയസുള്ള പ്രണവ് എന്നിവരാണ് മരിച്ചത്
ലിബിയയില്‍ വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം ഉഴവൂര്‍ വെളിയന്നൂര്‍ തുളസീ ഭവനില്‍ സുനു, മകന്‍ ഒന്നര വയസുള്ള പ്രണവ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 7.30ന് ഇവര്‍ താമസിച്ചിരുന്ന കിടപ്പുമുറിയിലേക്ക് മിസൈല്‍ പതിക്കുകയായിരുന്നു. ഭര്‍ത്താവ് വിപിന്‍ ഇതേസമയം കെട്ടിടത്തിനു മുകളിലെ നിലയിലേക്ക് പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. സുനുവും വിപിനും നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനി ശ്രമം തുടരുകയാണ്.