International Old
ഇസ്രായേല്‍ - പാലസ്തീന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പഇസ്രായേല്‍ - പാലസ്തീന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
International Old

ഇസ്രായേല്‍ - പാലസ്തീന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

Ubaid
|
24 April 2018 10:55 PM IST

ട്രംപിന്‍റെ വിവാദ തീരുമാനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് മാര്‍പാപ്പ ജറുസലേം വിഷയത്തില്‍ പ്രതികരിക്കുന്നത്

ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷം ഇരു രാജ്യങ്ങളും അനുരഞ്ജന ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അമേരിക്കന്‍ പ്രസിഡന്‍റ് ഡെണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ കനത്ത സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മാര്‍പാപ്പയുടെ ആഹ്വാനം.

പുണ്യഭൂമിയായ ജറുസലേമില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത മാര്‍പാപ്പ അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട അതിര്‍ത്തി പരസ്പരം ഉള്‍ക്കൊണ്ട് ഇരു രാജ്യങ്ങളും സമാധാനത്തോടെ നിലനില്‍ക്കട്ടെ എന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ട്രംപിന്‍റെ വിവാദ തീരുമാനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് മാര്‍പാപ്പ ജറുസലേം വിഷയത്തില്‍ പ്രതികരിക്കുന്നത്. ജറുസലേമിന്‍റെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് മാര്‍പാപ്പ നേരത്തെ പ്രതികരിച്ചിരുന്നു.

മനുഷ്യ നിര്‍മിതമായ യുദ്ധവും പലായനവും പ്രകൃതിക്ഷോഭവും മൂലം ദുരിതമനുഭവിക്കുന്ന കു‍ഞ്ഞുങ്ങളില്‍ ഉണ്ണി യേശുവിനെ ദര്‍ശിക്കാന്‍ ക്രിസ്മസ് സന്ദേശത്തില്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ബംഗ്ലാദേശ്, മ്യാന്‍മാര്‍ സന്ദര്‍ശനങ്ങളില്‍ അവിടെത്തെ കുഞ്ഞുങ്ങളില്‍ യേശുവിനെയാണ് ദര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Similar Posts