< Back
International Old
റുവാണ്ടയില്‍ റേഷന്‍ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധിച്ച അഭയാര്‍ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം; 5 പേര്‍ കൊല്ലപ്പെട്ടുറുവാണ്ടയില്‍ റേഷന്‍ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധിച്ച അഭയാര്‍ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം; 5 പേര്‍ കൊല്ലപ്പെട്ടു
International Old

റുവാണ്ടയില്‍ റേഷന്‍ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധിച്ച അഭയാര്‍ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം; 5 പേര്‍ കൊല്ലപ്പെട്ടു

Jaisy
|
24 April 2018 1:59 PM IST

അതിക്രമത്തില്‍ 20 അഭയാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്

റുവാണ്ടയില്‍ റേഷന്‍ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധിച്ച അഭയാര്‍ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ അക്രമണത്തില്‍ 5 അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു. അതിക്രമത്തില്‍ 20 അഭയാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേ സമയം 7 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി റുവാണ്ടന്‍ പൊലീസ് പറഞ്ഞു

റുവാണ്ടയിലെ കറോംഗിയിലെ ഐക്യ രാഷ്ട്രസഭയുടെ അഭയാര്‍ഥി കേന്ദ്രത്തിനു മുന്‍പിന്‍ വ്യാഴാഴ്ച മുതല്‍ അഭയാര്‍ഥികള്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. ഏതാണ്ട് 3000 ഓളം വരുന്ന അഭയാര്‍ഥികളാണ് സമരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നത്. അക്രമാസക്തരായ സമരക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായി പൊലീസ് പറഞ്ഞു.

പശ്ചിമ റുവാണ്ടയിലെ കിസിബി അഭയാര്‍ഥി കേന്ദ്രത്തില്‍ കഴിഞ്ഞ മാസം ഐക്യരാഷ്ട്ര സംഘടന നല്‍കുന്ന റേഷനില്‍ 25 ശതമാനം കുറവ് വരുത്തിയിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധവുമായാണ് അഭയാര്‍ഥികള്‍ കറോംഗിയിലെ ഓഫീസിനു മുന്‍പില്‍ സമരവുമായി എത്തിയത്. കിസിബിയില്‍ ഏതാണ്ട് 17000 കോംഗോ അഭയാര്‍ഥികളാണുള്ളത്. റുവാണ്ടയില്‍ ഒന്നേമുക്കാല്‍ അഭയാര്‍ഥികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും കോംഗോയില്‍ നിന്നും ബരൂണ്ടിയില്‍ നിന്നും ഉള്ളവരാണ്.

Similar Posts