< Back
International Old
യാത്രാവിലക്ക് ; ട്രംപിന്റെ ഉത്തരവ് ഭാഗികമായി നടപ്പിലാക്കാന്‍ അനുമതിയാത്രാവിലക്ക് ; ട്രംപിന്റെ ഉത്തരവ് ഭാഗികമായി നടപ്പിലാക്കാന്‍ അനുമതി
International Old

യാത്രാവിലക്ക് ; ട്രംപിന്റെ ഉത്തരവ് ഭാഗികമായി നടപ്പിലാക്കാന്‍ അനുമതി

Jaisy
|
26 April 2018 12:33 AM IST

യുഎസ് സുപ്രീം കോടതിയാണ് ഉത്തരവ് നടപ്പിലാക്കാന്‍ അനുമതി നല്‍കിയത്

ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് ഭാഗികമായി നടപ്പിലാക്കാന്‍ അനുമതി. യുഎസ് സുപ്രീം കോടതിയാണ് ഉത്തരവ് നടപ്പിലാക്കാന്‍ അനുമതി നല്‍കിയത്.

അമേരിക്കയിലെ പരമോന്നത കോടതിയാണ് കീഴ്കോടതികള്‍ സ്റ്റേ ചെയ്ത യാത്രാവിലക്കിന് ഭാഗിക അംഗീകാരം നല്‍കിയിരിക്കുന്നത്. ഉത്തരവിന്റെ നിയമസാധുത പരിശോധിച്ച് കൂടുതല്‍ വാദത്തിന് ശേഷം വിധി പറയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അമേരിക്കന്‍ പൌരന്‍മാരുമായോ സ്ഥാപനങ്ങളുമായോ നേരിട്ട് ബന്ധമില്ലാത്ത ഇറാന്‍, സിറിയ ,ലിബിയ സൊമാലിയ, സുഡാന്‍, യെമന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ പൌരന്‍മാര്‍ക്ക് 90 ദിവസത്തെയും എല്ലാ അഭയാര്‍ഥികള്‍ക്കും 120 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയുമായിരുന്നു ട്രംപിന്റെ ഉത്തരവ്. കേസിന്റെ വിശദമായ വാദം ഒക്ടോബറില്‍ വീണ്ടും നടക്കും. ട്രംപ് പ്രസിഡന്റായ ശേഷം അതിരൂക്ഷ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ച നടപടിയായിരുന്നു അഭയാര്‍ഥികള്‍ക്കും മുസ്ലീംരാഷ്ടങ്ങളിലെ പൌരന്‍മാര്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക്.

Similar Posts