< Back
International Old
ഇന്ത്യന്‍ വംശജ അമേരിക്കയില്‍ കാറിനുള്ളില്‍ വെന്തുമരിച്ചുഇന്ത്യന്‍ വംശജ അമേരിക്കയില്‍ കാറിനുള്ളില്‍ വെന്തുമരിച്ചു
International Old

ഇന്ത്യന്‍ വംശജ അമേരിക്കയില്‍ കാറിനുള്ളില്‍ വെന്തുമരിച്ചു

Sithara
|
25 April 2018 6:27 PM IST

ന്യൂയോര്‍ക്കില്‍ അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ ഇന്ത്യന്‍ വംശജയായ യുവതി വെന്തുമരിച്ചു

ന്യൂയോര്‍ക്കില്‍ അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ ഇന്ത്യന്‍ വംശജയായ യുവതി വെന്തുമരിച്ചു. 25 കാരിയായ ഹര്‍ലീന്‍ ഗ്രെവാളാണ് മരിച്ചത്. ഹര്‍ലീന്‍ സഞ്ചരിച്ച കാര്‍ ഒരു ഭിത്തിയിലിടിച്ചാണ് തീപിടിച്ചത്. ഹര്‍ലീനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ ഡ്രൈവര്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

23കാരനായ സയീദ് അഹമ്മദാണ് യുവതി സഞ്ചരിച്ചിരുന്ന വണ്ടി ഓടിച്ചത്. ബ്രൂക്കിലിന്‍ - ക്വീന്‍സ് എക്സ്‍പ്രസ് വേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ഒരു കോണ്‍ക്രീറ്റ് ഭിത്തിയിലിടിച്ച കാറിന് തീപിടിച്ചു. പൊള്ളലേറ്റെങ്കിലും ഡ്രൈവര്‍ക്ക് പുറത്തുകടക്കാനായി. അഗ്നിശമനസേനയെത്തി തീ കെടുത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ യാത്രക്കാരിയുടെ മൃതദേഹം കണ്ടത്.

പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. എന്നാല്‍ തന്‍റെ സഹോദരന്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും അപ്പോഴാണ് കൈയില്‍ പൊള്ളലേറ്റതെന്നും ഡ്രൈവറുടെ സഹോദരന്‍ അവകാശപ്പെട്ടു. ബ്രൂക്കിലിന്‍ ക്രിമിനല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Similar Posts