< Back
International Old
ഇനിയും പ്രസിഡന്റായാല്‍ മിഷേല്‍ തന്നെ ഒഴിവാക്കുമെന്ന് ഒബാമInternational Old
ഇനിയും പ്രസിഡന്റായാല്‍ മിഷേല്‍ തന്നെ ഒഴിവാക്കുമെന്ന് ഒബാമ
|27 April 2018 9:46 AM IST
നര്‍മ്മം കലര്‍ത്തി എതിരാളികളെ വിമര്‍ശിക്കുകയെന്നതാണ് പ്രസിഡന്‍റ് ഒബാമയുടെ ശൈലി
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ ട്രോളികൊണ്ടുള്ള പ്രസിഡന്‍റ് ഒബാമയുടെ ടെലിവിഷന്‍ പരിപാടി വൈറലാകുന്നു.എബിസി ചാനലിലെ പരിപടിക്കിടെയാണ് ഒബമ ട്രംപിന് കളിയാക്കി രംഗത്ത് എത്തിയത്. മൂന്നാംതവണ പ്രസിഡന്‍റാവേണ്ടി വന്നാല്‍ മിഷായേല്‍ തന്നെ ഒഴിവാക്കുമെന്നും ഒബാമ പറഞ്ഞു.
നര്‍മ്മം കലര്‍ത്തി എതിരാളികളെ വിമര്‍ശിക്കുകയെന്നതാണ് പ്രസിഡന്‍റ് ഒബാമയുടെ ശൈലി. ഒബാമ പരാജിതനായ പ്രസിഡന്‍റാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന് ട്രംപ് കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. താന്‍ പ്രസിഡന്റായിട്ടാണല്ലോ പടിയിറങ്ങുന്നതെന്നായിരുന്നു ഒബാമയുടെ ഇതിനുള്ള മറുപടി. മൂന്നാം തവണ പ്രസിഡന്റാവാന്‍ കഴിഞ്ഞാലോ എന്ന അവതരാകന്റെ ചോദ്യത്തിന് അങ്ങനെയെങ്കില്‍ മിഷായേഷ്‍ തന്നെ ഒഴിവാക്കുമെന്നായിരുന്നു ഒബാമയുടെ മറുപടി