< Back
International Old
ജര്‍മ്മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ്; പ്രചാരണം മുറുകുന്നുജര്‍മ്മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ്; പ്രചാരണം മുറുകുന്നു
International Old

ജര്‍മ്മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ്; പ്രചാരണം മുറുകുന്നു

Ubaid
|
1 May 2018 7:58 AM IST

രാജ്യത്തിന്റെ വികസനം സംബന്ധിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ പഴഞ്ചനാണെന്നാണ് ആംഗലെ മെര്‍ക്കലിന്‍റെ പ്രധാന ആരോപണം

ജര്‍മ്മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും സോഷ്യല്‍ ഡോമോക്രാറ്റിക് പാര്‍ട്ടിയും ശക്തമാക്കി. നിലവിലെ ചാന്‍സലറായ ആംഗല മെര്‍ക്കലാണ് ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ‍സ്ഥാനാര്‍ഥി. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കെതിരെ ശക്തമായ വിമര്‍ശമാണ് പ്രചാരണത്തിലുട നീളം ആംഗല മെര്‍ക്കല്‍ നടത്തുന്നത്. തെരഞ്ഞെടുപ്പിന് ഇനി നാല് മാസം മാത്രം അവശേഷിക്കുമ്പോള്‍ ശക്തമായ പ്രചാരണത്തിലാണ് ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ് യൂണിയനും സോഷ്യല്‍ ഡെമോക്രാറ്റും.

രാജ്യത്തിന്റെ വികസനം സംബന്ധിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ പഴഞ്ചനാണെന്നാണ് ആംഗലെ മെര്‍ക്കലിന്‍റെ പ്രധാന ആരോപണം. അഭയാര്‍ഥികളോട് കാണിക്കുന്ന വിവേചനവും അംഗീകരിക്കാനാകില്ലെന്നും ആംഗലെ മെര്‍ക്കല്‍ പറഞ്ഞു

എന്നാല്‍ രാജ്യത്തെ തൊഴിലില്ലായ്മ പോലും പരിഹരിക്കാന്‍ നിലവില്‍ ചാന്‍സലറായ ആംഗല മെര്‍ക്കലിന് കഴിഞ്ഞില്ലെന്നാണ് സോഷ്യല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ മാര്‍ട്ടിന്‍ ഷൂല്‍സിന്‍റെ വിമര്‍ശം, ഇത് നാലം തവണയാണ് ആംഗല മെര്‍ക്കല്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈയിട പുറത്തു വന്ന അഭിപ്രായ സര്‍വ്വേകളില്‍ ആംഗ മെര്‍ക്കലിന് തിരിച്ചടി നേരിട്ടിരുന്നു. സെപ്റ്റംബര്‍ 24 നാണ് ജര്‍മനിയില്‍ പൊതുതെരഞ്ഞെടുപ്പ്.

Similar Posts