< Back
International Old
ഇറാനിലേക്കുള്ള സർവീസുകൾ നിർത്തി വയ്ക്കാൻ ഇത്തിഹാദ് എയർവേസിന്റെ തീരുമാനംInternational Old
ഇറാനിലേക്കുള്ള സർവീസുകൾ നിർത്തി വയ്ക്കാൻ ഇത്തിഹാദ് എയർവേസിന്റെ തീരുമാനം
|1 May 2018 10:03 PM IST
അടുത്ത മാസം 24 മുതലാകും സർവീസ് നിർത്തുക
ഇറാനിലേക്കുള്ള സർവീസുകൾ നിർത്തി വയ്ക്കാൻ ഇത്തിഹാദ് എയർവേസ് തീരുമാനിച്ചു. അടുത്ത മാസം 24 മുതലാകും സർവീസ് നിർത്തുക. അതിനു മുന്നോടിയായി നിലവിലെ സർവീസുകൾ ഗണ്യമായി വെട്ടിച്ചുരുക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ ഇതിന്റെ കാരണമൊന്നും കമ്പനി വിശദീകരിച്ചിട്ടില്ല. സൗദിക്കു നേരെ ഹൂത്തികൾ മിസൈൽ ആക്രമണം ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇറാനെതിരെ അറബ് രാജ്യങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇത്തിഹാദ് തീരുമാനം ഇതിന്റെ അടിസ്ഥാനത്തിൽ ആണോ എന്ന കാര്യം വ്യക്തമല്ല.