< Back
International Old
സിറിയന്‍ വിമതര്‍ ഫലസ്തീന്‍ ബാലനെ കഴുത്തറുത്ത് കൊന്നുസിറിയന്‍ വിമതര്‍ ഫലസ്തീന്‍ ബാലനെ കഴുത്തറുത്ത് കൊന്നു
International Old

സിറിയന്‍ വിമതര്‍ ഫലസ്തീന്‍ ബാലനെ കഴുത്തറുത്ത് കൊന്നു

admin
|
2 May 2018 3:58 PM IST

ദൃശ്യങ്ങള്‍ വിമതര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു.

അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ വിമതര്‍ ഫലസ്തീന്‍ ബാലനെ കഴുത്തറുത്ത് കൊന്നു. ദൃശ്യങ്ങള്‍ വിമതര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു. ഫലസ്തീനിലെ ഖുദ്സ് ബ്രിഗേഡ് സിറിയയിലെ അസദ് സര്‍ക്കാരിനെ പിന്തുണക്കുന്നു എന്നാരോപിച്ചാണ് ക്രൂരമായ കൊലപാതകം. അലെപ്പോയിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിനു സമീപമാണ് സംഭവം. ഫലസ്തീനില്‍ ഇസ്രായേലിനെതിരെ സായുധ പോരാട്ടം നടത്തുന്ന സംഘമാണ് ഖുദ്സ് ബ്രിഗേഡ്. ഇവര്‍ അസദ് സര്‍ക്കാരിനെ പിന്തുണക്കുന്ന ഖുദ്സ് അംഗമായ 10 വയസ്സുകാരന്റെ കഴുത്തറുത്ത്. ട്രക്കില്‍ തട്ടിക്കൊണ്ടു പോയ ശേഷമായിരുന്നു ഇത്.

കുട്ടിയുടെ തല വായുവില്‍ ഉയര്‍ത്തിപ്പിടിക്കുകയും മൃതദേഹത്തിനു മുകളില്‍ വെക്കുകയും ചെയ്യുന്നതോടെ വീഡിയോ അവസാനിക്കുന്നു. അക്രമികള്‍ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പിന്തുണയുള്ള വിമത വിഭാഗം നൂറുദ്ദീന്‍ അല്‍ സിന്‍കിയെന്ന സംഘടനയില്‍ പെട്ടവരാണ് ഫലസ്തീന്‍ കുട്ടിയെ കൊന്നത്. കൊലപാതകത്തില്‍ അമേരിക്കന്‍ സൈന്യം പ്രതികരിച്ചിട്ടില്ല.

Similar Posts