< Back
International Old
ഉത്തര കൊറിയക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും ട്രംപ്International Old
ഉത്തര കൊറിയക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും ട്രംപ്
|2 May 2018 8:29 AM IST
വിഷയത്തിന്റെ ഗൌരവം ഉത്തരകൊറിയ മനസ്സിലാക്കുന്നതാണ് നല്ലത്
ഉത്തര കൊറിയക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തി. വിഷയത്തിന്റെ ഗൌരവം ഉത്തരകൊറിയ മനസ്സിലാക്കുന്നതാണ് നല്ലതെന്ന് ട്രംപ് പ്രതികരിച്ചു. ഏത് ആക്രമണവും ചെറുക്കാന്‍ അമേരിക്ക സജ്ജമാണെന്നും ട്രംപ് അറിയിച്ചു
ഉത്തരകൊറിയയുടെ ഭീഷണിയെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനാണ് ട്രംപിന്റെ നീക്കം. മിസൈലാക്രമണം നടത്തുമെന്ന ഭീഷണിയെ ശക്തമായ ഭാഷയിലാണ് ട്രംപ് തിരിച്ചടിച്ചത്. താന്‍ പറഞ്ഞതിന്റെ ഗൌരവം മനസ്സിലാക്കുന്നതാണ് ഉത്തരകൊറിയക്ക് നല്ലതെന്ന് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. അമേരിക്കന്‍ അതിര്‍ത്തിയായ ഗുവാം ലക്ഷ്യമാക്കി മിസൈലാക്രമണം നടത്തുമെന്ന ഉത്തരകൊറിയന്‍ പ്രഖ്യാപനമാണ് പുതിയ വാഗ്വാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഭീഷണിയെത്തുടര്‍ന്ന് മേഖലയിലെ സുരക്ഷ അമേരിക്ക ശക്തമാക്കിയിട്ടുണ്ട് .