കൂടുതല്‍ രാജ്യങ്ങള്‍ എംബസി ജെറുസലേമിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേല്‍കൂടുതല്‍ രാജ്യങ്ങള്‍ എംബസി ജെറുസലേമിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേല്‍
|അമേരിക്കക്ക് പിന്നാലെ ഗ്വാട്ടിമലയും തങ്ങളുടെ എംബസി ജെറുസലേമിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി സിപ്പി ഹോട്ടോവ്‍ലിയുടെ പ്രതികരണം
കൂടുതല്‍ രാജ്യങ്ങള്‍ തങ്ങളുടെ എംബസി ജെറുസലേമിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേല്‍ വിദേശകാര്യ സഹമന്ത്രി. പത്ത് രാജ്യങ്ങള്‍ ഇതിനായുള്ള ചര്‍ച്ചകളിലാണെന്നും മന്ത്രി പറഞ്ഞു.
അമേരിക്കക്ക് പിന്നാലെ ഗ്വാട്ടിമലയും തങ്ങളുടെ എംബസി ജെറുസലേമിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി സിപ്പി ഹോട്ടോവ്‍ലിയുടെ പ്രതികരണം. ഒരു റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സിപ്പി ഇക്കാര്യം പറഞ്ഞത്. കുറഞ്ഞത് പത്ത് രാജ്യങ്ങളെങ്കിലും തങ്ങളുടെ എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഇതില്‍ യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുമെന്നും സിപ്പി പറഞ്ഞു. ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം പ്രചോദനമായിരുന്നുവെന്നും സിപ്പി പറയുന്നു. എല്ലാത്തിനേയും ചെറിയൊരു തുടക്കം മാത്രമേ ഇപ്പോഴുണ്ടായിട്ടുളളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പത്ത് രാജ്യങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹൊണ്ടുറാസ്, ഫിലിപ്പൈന്‍സ്, റൊമാനിയ, സൌത്ത് സുഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.