< Back
International Old
കൊളംബിയന്‍ പര്യടനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് നിസാര പരിക്ക്International Old
കൊളംബിയന്‍ പര്യടനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് നിസാര പരിക്ക്
|7 May 2018 3:28 PM IST
ഇടതു കണ്‍പോളയില്‍ ചെറിയ നീര്‍ക്കെട്ടുണ്ടെങ്കിലും പര്യടന പരിപാടികള്‍ റദ്ദാക്കിയിട്ടില്ല
കൊളംബിയന്‍ പര്യടനത്തിനിടെ വാഹനത്തില്‍ തലയിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പക്ക് നിസാര പരിക്ക്. മാര്‍പ്പാപ്പയെ നേരില്‍ കാണാനും അനുഗ്രഹം വാങ്ങാനും തിരക്ക് കൂട്ടുന്ന ജനങ്ങള്‍ക്കിടയിലൂടെ നീങ്ങുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട മാര്‍പാപ്പ വാഹനത്തിന്റെ കമ്പിയില്‍ ഇടിക്കുകയായിരുന്നു. മുഖത്തിന്റെ ഇടതു ഭാഗത്തേറ്റ ഇടിയില്‍ കവിളിനും കണ്‍പോളക്കും പരിക്കേറ്റു. ഇടതു കണ്‍പോളയില്‍ ചെറിയ നീര്‍ക്കെട്ടുണ്ടെങ്കിലും പര്യടന പരിപാടികള്‍ റദ്ദാക്കിയിട്ടില്ല. പരിക്ക് സാരമുള്ളതല്ലെന്ന് വത്തിക്കാന്‍ അറിയിച്ചു.