< Back
International Old
റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ക്ക് ആശ്വാസമായി റഖൈന്‍ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചുറോഹിങ്ക്യന്‍ മുസ്‍ലിംകള്‍ക്ക് ആശ്വാസമായി റഖൈന്‍ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു
International Old

റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ക്ക് ആശ്വാസമായി റഖൈന്‍ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

admin
|
9 May 2018 3:57 AM IST

റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ താമസിക്കുന്ന പശ്ചിമ മ്യാന്മറിലെ റഖൈന്‍ പ്രവിശ്യയില്‍ നാലു വര്‍ഷമായി നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു.

റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ താമസിക്കുന്ന പശ്ചിമ മ്യാന്മറിലെ റഖൈന്‍ പ്രവിശ്യയില്‍ നാലു വര്‍ഷമായി നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതിനാല്‍ നിയന്ത്രണം എടുത്തുകളയുകയാണെന്ന് അധികാരമൊഴിയുന്ന പട്ടാള ഭരണാധികാരി തൈന്‍ സൈനാണ് പ്രഖ്യാപനം നടത്തിയത്. റഖൈനില്‍ ഭൂരിപക്ഷമായ ബുദ്ധമത വിശ്വാസികളും മുസ്‍ലിംകളും തമ്മില്‍ 2012 ജൂണിലാണ് അടിയന്തരാവസ്ഥ നിലവില്‍ വന്നത്. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് റോഹിങ്ക്യകള്‍ കൊല്ലപ്പെടുകയും ഒന്നരലക്ഷം പേര്‍ പലായനം ചെയ്യുകയും ചെയ്തു. പലായനത്തിനിടെ റോഹിങ്ക്യകള്‍ നടുക്കടലില്‍ കുടുങ്ങിയതോടെയാണ് വിഷയം ലോകശ്രദ്ധയിലെത്തിയത്.

Similar Posts