< Back
International Old
റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍
International Old

റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍

Jaisy
|
8 May 2018 4:40 PM IST

ഒരു വംശത്തെ മുഴുവനായും രാജ്യത്ത് നിന്ന് തുടച്ചുനീക്കാനുള്ള ശ്രമമാണ് റാഖെയ്നില്‍ നടക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ കുറ്റപ്പെടുത്തി

മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ. ഒരു വംശത്തെ മുഴുവനായും രാജ്യത്ത് നിന്ന് തുടച്ചുനീക്കാനുള്ള ശ്രമമാണ് റാഖെയ്നില്‍ നടക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ കുറ്റപ്പെടുത്തി. രാജ്യ സുരക്ഷയുടെ പേരില്‍ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് കൌണ്‍സില്‍ പ്രതിനിധി സെയ്ദ് റാദ് അല്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.

റോഹിങ്ക്യകള്‍ക്കെതിരായ സൈന്യത്തിന്റെ അതിക്രമങ്ങള്‍ വര്‍ധിക്കുകയും പലായനം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശം. റോഹിങ്ക്യകളെ വംശീയമായി തുടച്ചുനീക്കാനാണ് സൈന്യം ശ്രമിക്കുന്നതെന്നും യുഎന്‍ ഹൈ കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് കുറ്റപ്പെടുത്തി.

റാഖെയിനില്‍ റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടി അവസനാനിപ്പിക്കണമെന്ന് യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് കൌണ്‍സില്‍ ആവശ്യപ്പെട്ടു. 3 ലക്ഷത്തോളം റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തെന്നാണ് അനൌദ്യോഗിക കണക്കുകള്‍. ഇവരില്‍ പലരും അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുകയാണ്. റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധവും ശക്തി പ്രാപിക്കുകയാണ്.

Related Tags :
Similar Posts