< Back
International Old
റോഹിങ്ക്യകള്‍ക്കെതിരായ ആക്രമണം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പരിഗണിക്കണമെന്ന്  യുഎന്‍റോഹിങ്ക്യകള്‍ക്കെതിരായ ആക്രമണം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പരിഗണിക്കണമെന്ന് യുഎന്‍
International Old

റോഹിങ്ക്യകള്‍ക്കെതിരായ ആക്രമണം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പരിഗണിക്കണമെന്ന് യുഎന്‍

Jaisy
|
8 May 2018 5:50 PM IST

യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ ആണ് ഈ ആവശ്യമുന്നയിച്ചത്

മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പരിഗണിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന. യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ ആണ് ഈ ആവശ്യമുന്നയിച്ചത്. മ്യാന്‍മറില്‍ നടക്കുന്നത് വംശീയ കൂട്ടക്കൊലയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പരിഗണിക്കണമെന്നാണ് സെയ്ദ് അല്‍ റാദ് ആവശ്യപ്പെട്ടത്. മ്യാന്‍മറിലേക്ക് ഐക്യരാഷ്ട്ര സംഘടനയുടെ അന്വേഷണ സംഘം സന്ദര്‍ശിക്കാന്‍ മ്യാന്‍മര്‍ അനുവദിച്ചിരുന്നില്ല. റോഹിങ്ക്യകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നില്ല എന്നാണ് മ്യാന്‍മര്‍ പറയുന്നതെങ്കില്‍ അത് തെളിയിക്കണം. അതിന് അന്വേഷണ സംഘത്തെ മ്യാന്‍മറിലേക്ക് കടക്കാന്‍ അനുവദിക്കണമെന്നും സെയ്ദ് അല്‍ റാദ് ആവശ്യപ്പെട്ടു. വംശീയ കൂട്ടക്കൊലകള്‍ നടക്കുന്നുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറിലേക്ക് പ്രവേശം ലഭിക്കാത്തതിനെ തുടര്‍ന്ന് ബംഗ്ലാദേശിലും അതിര്‍ത്തി രാജ്യങ്ങളിലുമുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളെ കണ്ടാണ് യുഎന്‍ സംഘം വിവരങ്ങള്‍ ശേഖരിച്ചത്.

Related Tags :
Similar Posts