< Back
International Old
കാളിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലിട്ട കാത്തി പെറിക്കെതിരെ ഇന്ത്യന്‍ ട്രോളര്‍മാര്‍കാളിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലിട്ട കാത്തി പെറിക്കെതിരെ ഇന്ത്യന്‍ ട്രോളര്‍മാര്‍
International Old

കാളിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലിട്ട കാത്തി പെറിക്കെതിരെ ഇന്ത്യന്‍ ട്രോളര്‍മാര്‍

Jaisy
|
10 May 2018 12:02 AM IST

കഴിഞ്ഞ ദിവസമാണ് കാത്തി കാളിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്

കാര്യം ഗായികയാണെങ്കിലും വിവാദങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പ്രശസ്ത അമേരിക്കന്‍ പോപ് ഗായിക കാത്തി പെറിയുടെ പ്രധാന വിനോദം. ആല്‍ബങ്ങള്‍ക്കൊപ്പം കാത്തിയുടെ പ്രസ്താവനകളും ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇത്തവണ കാത്തിയുടെ കണ്ണില്‍ പതിച്ചത് ഹൈന്ദവ ദേവതയായ ഭദ്രകാളിയിലാണ്. ഇപ്പോഴത്തെ മൂഡ് എന്ന അടിക്കുറിപ്പോടെ കാത്തി ഇന്‍സ്റ്റഗ്രാമിലിട്ട കാളിയുടെ ചിത്രം ഇന്ത്യാക്കാരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. കാത്തിയുടെ അക്കൌണ്ട് ഡിലീറ്റ് ചെയ്യണമെന്നും ചിത്രം നീക്കം ചെയ്യണമെന്നും ഇന്ത്യാക്കാര്‍ ആവശ്യപ്പെട്ടു.

current mood

A post shared by KATY PERRY (@katyperry) on

കഴിഞ്ഞ ദിവസമാണ് കാത്തി കാളിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. ഷെയര്‍ ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ടര ലക്ഷത്തിലധികം ലൈക്കുകള്‍ ചിത്രത്തിന് ലഭിച്ചുകഴിഞ്ഞു. കമന്റുകളിലധികവും കാത്തിയെ തെറിവിളിച്ചുകൊണ്ടുള്ളതാണ് മാത്രം. കാളി ഒരു ദേവതയാണെന്നും അവരെ അധിക്ഷേപിച്ചതിനുള്ള ശിക്ഷ ലഭിക്കുമെന്നും ചിലര്‍ കമന്റ് ചെയ്തു. ഒരു പ്രശസ്ത ഗായിക തങ്ങളുടെ ദൈവത്തിന്റെ ചിത്രം ഷെയര്‍ ചെയ്തതില്‍ അഭിമാനിക്കുന്നതായി മറ്റ് ചിലരും പറയുന്നുണ്ട്.

Similar Posts