< Back
International Old
പ്രഥമ വനിതയുടെ അവസാന ക്രിസ്തുമസ് ആഘോഷത്തിരക്കില്‍ മിഷേല്‍ ഒബാമപ്രഥമ വനിതയുടെ അവസാന ക്രിസ്തുമസ് ആഘോഷത്തിരക്കില്‍ മിഷേല്‍ ഒബാമ
International Old

പ്രഥമ വനിതയുടെ അവസാന ക്രിസ്തുമസ് ആഘോഷത്തിരക്കില്‍ മിഷേല്‍ ഒബാമ

Ubaid
|
11 May 2018 2:11 AM IST

വാഷിംഗ്ടണിലെ നാഷ്ണല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളോടൊപ്പമായിരുന്നു ഇത്തവണയും മിഷേല്‍ ഒബാമയുടെ ക്രിസ്മസ് ആഘോഷം

പ്രഥമ വനിതയെന്ന നിലയിലുള്ള അവസാന ക്രിസ്തുമസ് ആഘോഷ ത്തിരക്കിലാണ് മിഷേല്‍ ഒബാമ. പതിവ് പോലെ ഇത്തവണയും കുട്ടികളുടെ ആശുപത്രിയില്‍ നിന്നായിരുന്നു മിഷേലിന്‍റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ തുടക്കം.

വാഷിംഗ്ടണിലെ നാഷ്ണല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളോടൊപ്പമായിരുന്നു ഇത്തവണയും മിഷേല്‍ ഒബാമയുടെ ക്രിസ്മസ് ആഘോഷം. മക്കളോടൊപ്പമാണ് മിഷേല്‍ ആഘോഷത്തിനെത്തിയത്. ടെലിവിഷന്‍ താരം റിയാന്‍ സീക്രസ്റ്റും മിഷേലിനൊപ്പമുണ്ടായിരുന്നു. കളിപ്പാട്ടങ്ങള്‍ക്കൊപ്പം പുസ്തകങ്ങളും മിഷേലിന്‍റെ ക്രിസ്തുമസ് സമ്മാന ശേഖരത്തിലുണ്ടായിരുന്നു.

കഥകള്‍ വായിച്ച് കൊടുത്തും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും മിഷേല്‍ കുട്ടികളിലൊരളായി. ഇറ്റ് വാസ് എ നൈറ്റ് ബിഫോര്‍ ക്രിസ്മസ് എന്ന കഥയും മിഷേല്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. അസുഖം അല്‍പ നേരത്തെങ്കെിലും മറന്ന് കുട്ടികളും ഏറെ സന്തോഷത്തോടെ ക്രിസ്തുമസ് ആഘോഷത്തിന്‍റെ ഭാഗമായി.

Related Tags :
Similar Posts