< Back
International Old
അമേരിക്കക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി, ആണവശാസ്ത്രജ്ഞനെ ഇറാന്‍ തൂക്കിലേറ്റിഅമേരിക്കക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി, ആണവശാസ്ത്രജ്ഞനെ ഇറാന്‍ തൂക്കിലേറ്റി
International Old

അമേരിക്കക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി, ആണവശാസ്ത്രജ്ഞനെ ഇറാന്‍ തൂക്കിലേറ്റി

Jaisy
|
11 May 2018 10:00 PM IST

ഏറെക്കാലമായി ജയിലിലായായിരുന്ന ഷഹറാമിനെ രഹസ്യസങ്കേതത്തില്‍ വെച്ചാണ് തൂക്കിലേറ്റിയത്

അമേരിക്കക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ആണവശാസ്ത്രജ്ഞനെ ഇറാന്‍ തൂക്കിലേറ്റി. ഷഹ്റാം അമിറിയെന്ന ആണവ ശാസ്ത്രജ്ഞനെയാണ് ആണവരഹസ്യങ്ങള്‍ യുഎസിന് കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തൂക്കിലേറ്റിയത്. മരണം കുടുംബം സ്ഥിരീകരിച്ചു.

ഏറെക്കാലമായി ജയിലിലായായിരുന്ന ഷഹറാമിനെ രഹസ്യസങ്കേതത്തില്‍ വെച്ചാണ് തൂക്കിലേറ്റിയത്. ഇറാന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് ഇറാന്റെ അതീവ രഹസ്യസ്വഭാവമുള്ള ആണവ രഹസ്യങ്ങള്‍ യുഎസിന് കൈമാറി എന്നാണ് ഷഹറാം അമിറിക്കെതിരെയുള്ള കുറ്റം. ഇറാന്റെ ആറ്റമിക് എനര്‍ജി ഓര്‍ദഗനൈ സേഷനില്‍ ശാസ്ത്രജ്ഞനനായിരുന്നു ഷഹ്റാം അമിറി. സൌദിയിലേക്ക് തീര്‍ഥാടനത്തിന് പോയ അമിറിയെ 2009 ല്‍ കാണാതാവുകയായിരുന്നു. യുഎസ് തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടി വന്നുവെന്നും 2010ല്‍ തിരിച്ചെത്തിയ ഷഹ്റാം പിന്നീട് വെളിപ്പെടുത്തി. എന്നാല്‍ രഹസ്യങ്ങള്‍ കൈമാറാന്‍ മുന്നോട്ട് വന്നത് ഷഹറമാണെന്ന് അമേരിക്ക അറിയിക്കുകയായിരുന്നു.

Similar Posts