< Back
International Old
തുര്‍ക്കിയില്‍ വിവാഹചടങ്ങില്‍ സ്‍ഫോടനം; 30 മരണംതുര്‍ക്കിയില്‍ വിവാഹചടങ്ങില്‍ സ്‍ഫോടനം; 30 മരണം
International Old

തുര്‍ക്കിയില്‍ വിവാഹചടങ്ങില്‍ സ്‍ഫോടനം; 30 മരണം

Alwyn K Jose
|
11 May 2018 10:01 AM IST

തെക്കന്‍‌ തുര്‍‌ക്കിയില്‍ വിവാഹ ചടങ്ങിലുണ്ടായ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.

തെക്കന്‍‌ തുര്‍‌ക്കിയില്‍ വിവാഹ ചടങ്ങിലുണ്ടായ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി ഉപപ്രധാനമന്ത്രി പങ്കെടുക്കേണ്ട ചടങ്ങിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഐഎസാണെന്ന് എകെ പാര്‍ട്ടി പറഞ്ഞു.

തെക്കന്‍ തുര്‍ക്കിയിലെ സഹിന്‍‌ബി ജില്ലയിലാണ് ബോംബാക്രമണമുണ്ടായത്. ഡെപ്യൂട്ടി പ്രധാനമന്ത്രി മെഹ്മത് സിംസക് പങ്കെടുക്കേണ്ടിയിരുന്ന വിവാഹചടങ്ങിലാണ് ബോംബാക്രമണമുണ്ടായത്. ചടങ്ങില്‍ നടന്നത് ചാവേര്‍ ബോംബാക്രമണമാണെന്ന് മെഹ്മദ് സിംസക് പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് ഭരണ കക്ഷിയായ അക് പാര്‍ട്ടി പ്രതിനിധി ട്വിറ്ററിലൂടെ പ്രതികരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തുര്‍‌ക്കിക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗത്തു നിന്നും നിരവധി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. സിറിയയില്‍ നിന്ന് എളുപ്പത്തില്‍ തുര്‍ക്കി അതിര്‍ത്തിയില്‍പ്രവേശിക്കാന്‍ കഴിയുമെന്നതും ഇതിന്റെ സാധ്യത വര്‍ധിപ്പിക്കന്നു. കഴിഞ്ഞ മാസമായിരുന്നു തുര്‍ക്കിയെ പിടിച്ചുകുലുക്കിയ പട്ടാള അട്ടിമറി ശ്രമം നടന്നത്.

Similar Posts