< Back
International Old
റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ കൂട്ടക്കുരുതി ചെയ്യപ്പെടുമ്പോള്‍ സൂചിക്ക് മൌനംറോഹിങ്ക്യന്‍ മുസ്‍ലിംകള്‍ കൂട്ടക്കുരുതി ചെയ്യപ്പെടുമ്പോള്‍ സൂചിക്ക് മൌനം
International Old

റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ കൂട്ടക്കുരുതി ചെയ്യപ്പെടുമ്പോള്‍ സൂചിക്ക് മൌനം

Sithara
|
11 May 2018 3:31 PM IST

മ്യാന്മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്‍ലിംകളുടെ ദുരിതം അവസാനമില്ലാതെ തുടരുകയാണ്

മ്യാന്മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്‍ലിംകളുടെ ദുരിതം അവസാനമില്ലാതെ തുടരുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് ലക്ഷക്കണക്കിന് വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളുടേത്.

റഖൈന്‍ സംസ്ഥാനത്തുണ്ടായ കലാപത്തില്‍ 400 പേര്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കൊല്ലപ്പെട്ടു. അവശേഷിക്കുന്നവര്‍ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ബംഗ്ലാദേശില്‍ 60,000 റോഹിങ്ക്യകളാണ് അഭയാര്‍ഥികളായി എത്തിയത്. റഖൈനില്‍ 2600 റോഹിങ്ക്യന്‍ വീടുകള്‍ കലാപകാരികള്‍ കത്തിച്ചു. ദിവസേന ബുദ്ധ തീവ്രവാദികളാല്‍ കൊല്ലപ്പെടുന്ന റോഹിങ്ക്യകള്‍ക്ക് വേണ്ടി ഒരക്ഷരം പോലും മിണ്ടാന്‍ നൊബേല്‍ ജേതാവും മ്യാന്മര്‍ സ്റ്റേറ്റ് കൗണ്‍സിലറുമായ ആങ് സാന്‍ സൂചി തയ്യാറാവുന്നില്ല എന്നതാണ് ഏറെ പരിതാപകരം.

Similar Posts