< Back
International Old
ഫലൂജ മോചിപ്പിച്ചെന്ന ഇറാഖ് സൈന്യത്തിന്റെ വാദം കള്ളമെന്ന് ഐഎസ്International Old
ഫലൂജ മോചിപ്പിച്ചെന്ന ഇറാഖ് സൈന്യത്തിന്റെ വാദം കള്ളമെന്ന് ഐഎസ്
|12 May 2018 3:02 AM IST
ഇറാഖിലെ ഫലൂജ നഗരം ഐഎസില്‍ നിന്നും മോചിപ്പിച്ചുവെന്ന സൈന്യത്തിന്റെ വാദം കള്ളമാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ്.

ഇറാഖിലെ ഫലൂജ നഗരം ഐഎസില്‍ നിന്നും മോചിപ്പിച്ചുവെന്ന സൈന്യത്തിന്റെ വാദം കള്ളമാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. സൈന്യത്തിന്റേത് വ്യാജ അവകാശവാദമാണെന്ന് സ്ഥാപിക്കാന്‍ ഫലൂജയിലെ പ്രധാന സ്ഥലങ്ങളിലെ വീഡിയോ ദൃശ്യങ്ങളും ഐഎസ് തീവ്രവാദികള്‍ പുറത്തുവിട്ടു.
രൂക്ഷമായ സൈനികാക്രമണത്തിലൂടെ ഇറാഖിലെ പ്രധാന നഗരങ്ങളിലൊന്നായ ഫലൂജ ഐഎസില്‍ നിന്നും മോചിപ്പിച്ചതായി ഇറാഖ് സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൈന്യത്തിന്റെ വാദം കള്ളമാണെന്നും ഫലൂജ ഇപ്പോഴും തങ്ങളുടെ കീഴിലാണെന്നും വ്യക്തമാക്കി പുതിയ വീഡിയോ ഐഎസ് പുറത്തുവിട്ടു. ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഇറാഖ് സൈനികന്റെ ദൃശ്യങ്ങളും ഐഎസ് പുറത്തുവിട്ടു.