< Back
International Old
കാബൂളിലെ അമേരിക്കന്‍ യൂണിവേഴ്‍സിറ്റിയില്‍ ഭീകരാക്രമണംInternational Old
കാബൂളിലെ അമേരിക്കന്‍ യൂണിവേഴ്‍സിറ്റിയില്‍ ഭീകരാക്രമണം
|12 May 2018 1:15 PM IST
കാബൂള്‍ നഗരത്തിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഭീകരാക്രമണം. സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടുകയാണ്.
കാബൂള്‍ നഗരത്തിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഭീകരാക്രമണം. സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടുകയാണ്. നിരവധി വിദ്യാർത്ഥികളും പ്രൊഫസർമാരും കാമ്പസിനകത്തുണ്ട്. അക്രമികൾ ആരെന്നത് സംബന്ധിച്ച് അറിവായിട്ടില്ല. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രഫർ മസൂദ് ഹൊസൈനി താൻ കെട്ടിടത്തിനകത്ത് അകപ്പെട്ടതായി ട്വീറ്റ് ചെയ്തു. ആക്രമണകാരികൾ സ്കൂളിനു സമീപത്തുള്ള നൂർ ഹോസ്പിറ്റലിൽ കയറാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. സർവകലാശാലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ, ആസ്ട്രേലിയൻ പ്രൊഫസർമാരെ ഈ മാസം തട്ടിക്കൊണ്ടുപോയിരുന്നു. ഇതുവരെ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.