< Back
International Old
ലോകസമ്പദ് വ്യവസ്ഥക്ക് കരുത്തു പകരുമെന്ന് ജി 7 ഉച്ചകോടിലോകസമ്പദ് വ്യവസ്ഥക്ക് കരുത്തു പകരുമെന്ന് ജി 7 ഉച്ചകോടി
International Old

ലോകസമ്പദ് വ്യവസ്ഥക്ക് കരുത്തു പകരുമെന്ന് ജി 7 ഉച്ചകോടി

admin
|
12 May 2018 9:22 AM IST

ലോകസമ്പദ് വ്യവസ്ഥക്ക് കരുത്തു പകരാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന ‌പ്രതിജ്ഞയോടെ ജി 7 ഉച്ചകോടിക്ക് സമാപനം

ലോകസമ്പദ് വ്യവസ്ഥക്ക് കരുത്തു പകരാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന ‌പ്രതിജ്ഞയോടെയാണ് ജി 7 ഉച്ചകോടിക്ക് സമാപനം.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ജി 7 രാജ്യങ്ങള്‍.
സാമ്പത്തിക മേഖലക്ക് ഉണര്‍വ് പകരുന്ന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ ഉച്ചകോടിയില്‍ തീരുമാനമായി. മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ജ7 രാജ്യങ്ങള്‍ കൂട്ടായ നടപടികള്‍ സ്വീകരിക്കും.

ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും ഉച്ചകോടിയില്‍ പ്രധാനചര്‍ച്ചാവിഷയമായി. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ ഉച്ചകോടി എതിര്‍ത്തു. യൂറേപ്യന്‍ യൂണിയന്‍ വിടുന്നത് ആഗോള സമ്പത്ത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ഉച്ചകോടി വിലയിരുത്തി.

Similar Posts