< Back
International Old
മൊസൂളില്‍ ഐഎസിനെതിരെ കുര്‍ദുകളുടെ മുന്നേറ്റംമൊസൂളില്‍ ഐഎസിനെതിരെ കുര്‍ദുകളുടെ മുന്നേറ്റം
International Old

മൊസൂളില്‍ ഐഎസിനെതിരെ കുര്‍ദുകളുടെ മുന്നേറ്റം

Jaisy
|
13 May 2018 3:55 PM IST

മൊസൂള്‍ ഐഎസില്‍ നിന്ന് പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി കുര്‍ദുകളുടെ പെഷ്മാര്‍ഗ സൈന്യമാണ് ആക്രമണം നടത്തുന്നത്

ഇറാഖിലെ മൊസൂളില്‍ ഐഎസിനെതിരെ കുര്‍ദുകളുടെ മുന്നേറ്റം. മൊസൂള്‍ ഐഎസില്‍ നിന്ന് പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി കുര്‍ദുകളുടെ പെഷ്മാര്‍ഗ സൈന്യമാണ് ആക്രമണം നടത്തുന്നത്. യുഎസ് നേതൃത്വത്തിലുള്ള വ്യോമാക്രമണത്തിനും ഷെല്ലാക്രമണങ്ങള്‍ക്കും ശേഷമാണ് കുര്‍ദുകള്‍ മേഖലയില്‍ മുന്നേറ്റം നടത്തിയത്. 6 ഗ്രാമങ്ങളില്‍ മുന്നേറ്റം നടത്താനായെന്ന് പെഷ്മാര്‍ഗ കമാന്‍ഡര്‍ അവകാശപ്പെട്ടു.

ഇതോടെ ഐഎസും പ്രത്യാക്രമണം ശക്തമാക്കി. ചെറു പീരങ്കികളും പ്രയോഗിക്കുകയും കാര്‍ബോംബ് സ്ഫോടനം നടത്തുകയും ചെയ്തു. ഇറാഖ് സൈന്യവും കുര്‍ദ് സൈന്യവും പടിപടിയായി മൊസൂളിന് ചുറ്റും നിലയുറപ്പിക്കുന്നുണ്ട്. ഐഎസ് നിയന്ത്രണത്തിലുള്ള ഇറാഖിലെ ഏറ്റവും വലിയ നഗരമാണ് മൊസൂള്‍.

Similar Posts