< Back
International Old
ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റം; വിമാനം ഒരു മണിക്കൂറോളം വൈകിInternational Old
ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റം; വിമാനം ഒരു മണിക്കൂറോളം വൈകി
|13 May 2018 9:15 AM IST
ബെല്‍ഫാസ്റ്റിലേക്ക് പറന്നുയരാന്‍ ഒരുങ്ങിയ ഈസിജെറ്റ് വിമാനമാണ് വൈകിയത്. രണ്ട് ജീവനക്കാര്‍ തമ്മില്‍ ചെറിയ തോതില്‍ ആരംഭിച്ച .....

ജീവനക്കാര്‍ തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂറോളം വൈകി. ലണ്ടനിലെ ഗാറ്റ്‍വിക് വിമാനത്താവളത്തില്‍ നിന്നും ബെല്‍ഫാസ്റ്റിലേക്ക് പറന്നുയരാന്‍ ഒരുങ്ങിയ ഈസിജെറ്റ് വിമാനമാണ് വൈകിയത്. രണ്ട് ജീവനക്കാര്‍ തമ്മില്‍ ചെറിയ തോതില്‍ ആരംഭിച്ച വാക്കേറ്റം പിന്നീട് വലുതാകുകയായിരുന്നു. ഒടുവില്‍ ഇവരെ ഇറക്കിവിട്ട ശേഷമാണ് വിമാനം യാത്ര ആരംഭിച്ചത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഈസ്റ്റ് ജെറ്റ് പിന്നീട് ഔദ്യോഗികമായി ദുഖം രേഖപ്പെടുത്തി.