< Back
International Old
ക്യൂബക്ക് മേലുള്ള സാമ്പത്തിക ഉപരോധം അമേരിക്ക അവസാനിപ്പിക്കുന്നുക്യൂബക്ക് മേലുള്ള സാമ്പത്തിക ഉപരോധം അമേരിക്ക അവസാനിപ്പിക്കുന്നു
International Old

ക്യൂബക്ക് മേലുള്ള സാമ്പത്തിക ഉപരോധം അമേരിക്ക അവസാനിപ്പിക്കുന്നു

admin
|
13 May 2018 9:32 AM IST

ക്യൂബക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.

ക്യൂബക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒന്നിച്ചു പ്രവര്‍ത്തിക്കാനും അമേരിക്കയും ക്യൂബയും തമ്മില്‍ ധാരണയായി. ഇരു രാഷ്ട്ര നേതാക്കളും സംയുക്ത വാര്‍ത്ത സമ്മേളനം നടത്തി.

മുന്‍ കൂട്ടി നിശ്ചയിക്കാതെയായിരുന്നു ഇരു രാഷ്ട്ര നേതാക്കളുടെയും സംയുക്ത വാര്‍ത്താ സമ്മേളനം. ക്യൂബക്ക് മേലുള്ള അമേരിക്കയുടെ വര്‍ഷങ്ങളായുള്ള സാമ്പത്തിക ഉപരോധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറ‍ഞ്ഞു. ക്യൂബയുമായി മികച്ച സാമ്പത്തിക ബന്ധം പുലര്‍ത്താനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ഒബാമ പറഞ്ഞു. മനുഷ്യാവകാശങ്ങളുടെ പേരില്‍ ഇനി ക്യൂബയുമായി തര്‍ക്കങ്ങള്‍ക്കില്ലെന്ന സൂചനയും ബറാക് ഒബാമ നല്‍കി. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ക്യൂബ ആര്‍ജിച്ച നേട്ടങ്ങളെയും ഒബാമ പ്രകീര്‍ത്തിച്ചു. ക്യൂബയുടെ ഭാവി തീരുമാനക്കേണ്ടത് ക്യൂബന്‍ ജനത തന്നെയാണെന്നും ഒബാമ പറഞ്ഞു. വിദ്യാഭ്യാസ , ആരോഗ്യ മേഖലകളില്‍ ക്യൂബ ആര്‍ജിച്ച നേട്ടം പ്രശംസനീയമാണ്. ക്യൂബയുടെ വിധി നിര്‍ണയിക്കുന്നത് അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ ആയിരിക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ക്യൂബ സ്വതന്ത്ര രാജ്യമാണ്. ക്യൂബന്‍ ജനത ക്യൂബയുടെ ഭാവി എന്തെന്ന് തീരുമാനിക്കും.-ഒബാമ പറഞ്ഞു.

തങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം അമേരിക്ക ഉടന്‍ അവസാനിപ്പിക്കണമെന്ന് ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോ ആവശ്യപ്പെട്ടു. ക്യൂബന്‍ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ ഗ്വാണ്ടനാമോ തടവറ അടച്ചു പൂട്ടണമെന്നും സംയുക്ത വാര്‍ത്ത സമ്മേളനത്തിനിടെ ക്യൂബന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ക്യൂബയില്‍ രാഷ്ട്രീയ തടവുകാരെ സംബന്ധിച്ച ചോദ്യത്തിന് റൌള്‍ കാസ്ട്രോയുടെ മറുപടി അവരുടെ ലിസ്റ്റ് തന്നാല്‍ രാത്രി തന്നെ വിട്ടയക്കാമെന്നായിരുന്നു.

1962ല്‍ ജോണ്‍ എഫ് കെന്നഡി പ്രസിഡന്റായ കാലത്താണ് ക്യൂബക്കെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച ക്യൂബക്കെതിരെയുള്ള സാമ്പത്തിക ഉപരോധം പിന്‍വലിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം ചരിത്രപരമാണ്. ഹാവാനയിലെ ക്യൂബന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ചാണ് ഇരു രാഷ്ട്രനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയത്.

Similar Posts