International Old
ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് ഇന്ത്യ- ഇസ്രായേല്‍ പ്രധാനമന്ത്രിമാര്‍ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് ഇന്ത്യ- ഇസ്രായേല്‍ പ്രധാനമന്ത്രിമാര്‍
International Old

ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് ഇന്ത്യ- ഇസ്രായേല്‍ പ്രധാനമന്ത്രിമാര്‍

Jaisy
|
14 May 2018 3:22 AM IST

ത്രിദിന സന്ദ്രര്‍ശനത്തിനെത്തിയ നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ഇസ്രായേല്‍ നല്‍കിയത്

ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടാന്‍ ആഹ്വാനം ചെയ്ത് ഇന്ത്യ- ഇസ്രായേല്‍ പ്രധാനമന്ത്രിമാര്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ സംയുക്തവാര്‍ത്താ സമ്മേളനത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. ത്രിദിന സന്ദ്രര്‍ശനത്തിനെത്തിയ നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ഇസ്രായേല്‍ നല്‍കിയത്.

ജെറുസലേമിലെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ പ്രധാന്യം ചര്‍ച്ചയായത്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യും ഇസ്രായേലും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നല്ല ഭാവിക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഭീകരത, തീവ്രവാദം, അക്രമങ്ങള്‍ എന്നീ തിന്മകളെ നാം തീര്‍ച്ചയായും ദൃഢമായും എതിര്‍ക്കണമെന്നായിരുന്നു മോദിയുടെ നിലപാട്.

പ്രതിരോധ രംഗത്തെ ആധുനികവല്‍ക്കരണം ലക്ഷ്യമിട്ടുള്ള കരാറുകളാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം . കൂടാതെ , സൈബര്‍ സുരക്ഷ, കൃഷി, ആരോഗ്യം, വാണിജ്യം, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നിവയില്‍ പരസ്പര സഹകരണത്തിനുള്ള ചരച്ചയും ഉണ്ടാകും. ഇന്നാണ് മോദി-നെതന്യാഹു നയതന്ത്രചര്‍ച്ച നടക്കുന്നത്. ഇന്ന് വൈകിട്ട് തെല്‍അവീവില്‍ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.

Related Tags :
Similar Posts