< Back
International Old
ബ്രസല്‍സ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് ആയിരങ്ങള്‍ബ്രസല്‍സ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് ആയിരങ്ങള്‍
International Old

ബ്രസല്‍സ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് ആയിരങ്ങള്‍

admin
|
13 May 2018 8:23 PM IST

ആക്രമണം നടന്ന ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ തന്നെയാണ് ആയിരങ്ങള്‍ പങ്കെടുത്ത അനുസ്മരണ മാര്‍ച്ച് നടന്നത്. ആക്രമണം കഴിഞ്ഞ് ഒരുമാസം പിന്നിട്ട സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ബ്രസല്‍സ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് ആയിരങ്ങള്‍ ഒത്തുചേര്‍ന്നു. ആക്രമണം നടന്ന ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ തന്നെയാണ് ആയിരങ്ങള്‍ പങ്കെടുത്ത അനുസ്മരണ മാര്‍ച്ച് നടന്നത്. ആക്രമണം കഴിഞ്ഞ് ഒരുമാസം പിന്നിട്ട സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ബ്രസല്‍സ് നഗരത്തിലും വിമാനത്താവളത്തിലുമായി നടന്ന ഭീകരാക്രമണത്തില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. ഭീകരവാദത്തിനും വിദ്വഷത്തിനുമെതിരെ എല്ലാവരും ഒരുമിക്കുക, സ്വാതന്ത്ര്യവും സമാധാനവും ഒരുമിച്ച് നേടാം തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാഡുകളുമായാണ് അനുസ്മരണ മാര്‍ച്ച് നടന്നത്. ബ്രസല്‍സ് നഗരത്തിന്റെ തെക്കേ അറ്റത്ത് നിന്ന് തുടങ്ങിയ മാര്‍ച്ച്‌ നഗരഹൃദയത്തിലൂടെ കടന്ന് മുന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിന് മുന്‍പില്‍ സമാപിച്ചു. ബെല്‍ജിയത്തിലെ വിവിധ മതങ്ങളില്‍ പെട്ട പുരോഹിതമന്‍മാരും മാര്‍ച്ചില്‍ അനുസ്മരണ മാര്‍ച്ചില്‍ അണിനിരന്നു. മത ഭേദങ്ങള്‍ക്കപ്പുറം ഒരുമിച്ച് നിന്നാണ് ഭീകരതയെ ചെറുത്ത് തോല്‍പിക്കേണ്ടതെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
മാര്‍ച്ചിന് ശേഷം ദുരന്തത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ ബന്ധുക്കളെയും ഒരുമിപ്പിച്ച് ബെല്‍ജിയന്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോവാനും അധികൃതര്‍ മറന്നില്ല.

Similar Posts