< Back
International Old
ഈസ്റ്റര്‍ റൈസിംഗിന്റെ ഓര്‍മ പുതുക്കി അയര്‍ലന്റ്ഈസ്റ്റര്‍ റൈസിംഗിന്റെ ഓര്‍മ പുതുക്കി അയര്‍ലന്റ്
International Old

ഈസ്റ്റര്‍ റൈസിംഗിന്റെ ഓര്‍മ പുതുക്കി അയര്‍ലന്റ്

admin
|
14 May 2018 5:54 PM IST

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് തുടക്കം കുറിച്ച ഈസ്റ്റര്‍ റൈസിംഗിന്റെ നൂറാം വാര്‍ഷികം കൂടിയാണിത്

അയര്‍ലന്റിനെ സ്വാതന്ത്യത്തിലേക്ക് നയിച്ച ഈസ്റ്റര്‍ റൈസിംഗിന്റെ ഓര്‍മ പുതുക്കി തലസ്ഥാനമായ ഡബ്ലിനില്‍ നടന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് തുടക്കം കുറിച്ച ഈസ്റ്റര്‍ റൈസിംഗിന്റെ നൂറാം വാര്‍ഷികം കൂടിയാണിത്.
ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ ഡബ്ലിനില്‍ ഒത്തുകൂടിയത്. നാലായിരത്തോളം വരുന്ന സായുധസേനാംഗങ്ങളുടെ പരേഡും കരസേനയുടെയും വ്യോമസേനയുടെയുടെയും അഭ്യാസപ്രകടനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
1916 ലെ ഈസ്റ്റര്‍ വാരത്തിലാണ് രാജ്യത്തെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള സായുധകലാപത്തിന് തുടക്കം കുറിച്ചത്.
ഈസ്റ്റര്‍ റൈസിംഗ് അല്ലെങ്കില് ഈസ്റ്റര്‍ വിപ്ലവം എന്ന് പേരിലറിയപ്പെടുന്ന സായുധകലാപമാണ് അയര്‍ലന്റിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. ഏപ്രില്‍24 മുതല്‍ 29 വരെ നടന്ന സായുധ കലാപത്തിനൊടുവില്‍ അയര്‍ലന്റിനെ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുകയായിരുന്നു.

Similar Posts