< Back
International Old
സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭസിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ
International Old

സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ

Jaisy
|
14 May 2018 8:11 PM IST

ഇരു രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് സഘര്‍ഷമൊഴിവാക്കണമെന്നും ഗുട്ടെറസ് അഭ്യര്‍ത്ഥിച്ചു

സിറിയയില്‍ ഇസ്രായേല്‍ - ഇറാന്‍ ആക്രമണത്തോടെ ഉടലെടുത്ത സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ അറ്റോര്‍ണി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് സഘര്‍ഷമൊഴിവാക്കണമെന്നും ഗുട്ടെറസ് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ ജെറ്റ് വിമാനം സിറിയന്‍ സൈന്യം വെടിവെച്ചിട്ടതോടെയാണ് സംഘര്‍ഷം മറ്റൊരു തലത്തിലേക്കെത്തിയത്. സിറിയയിലെ നിലവിലെ സ്ഥിതി ആശങ്കാജനകമാണ് . ഇരുരാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് സഘര്‍ഷമൊഴിവാക്കണമെന്നും ഐക്യരാഷ്ട്രസഭാ അന്റോര്‍ണി ജനറല്‍ അന്റോണിയോ ഗുട്ടേരസ് അഭ്യര്‍ത്ഥിച്ചു.

ഇസ്രായേലിന്റെ അധീനതയിലുള്ള ഗോലന്‍ കുന്നുകളിലേക്ക് ഇറാന്‍ ഡ്രോണ്‍ പറത്തിയതാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് ഇറാന്റെ പോര്‍ വിമാനങ്ങള്‍ ആക്രമിക്കാനൊരുങ്ങിയ ഇസ്രായേലിന്റെ എഫ് 16 വിമാനം സിറിയന്‍ സൈന്യം വെടിവെച്ചിട്ടു. മറുപടിയായി ഇറാന്റേതുള്‍പ്പെടെ സിറിയയുടെ 12 കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി . ആക്രമണത്തില്‍ നിവധി പേര്‍ കൊല്ലപ്പെട്ടിരുന്നു . ഇസ്രായിലിന് പിന്തുണയുമായി യു'സും കൂടി രംഗത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമായ തലത്തിലേക്ക് നീങ്ങുകയാണ്.

Related Tags :
Similar Posts