< Back
International Old
ഈ മരത്തടിയില്‍ ഒളിച്ചിരിക്കുന്നതാര്?ഈ മരത്തടിയില്‍ ഒളിച്ചിരിക്കുന്നതാര്?
International Old

ഈ മരത്തടിയില്‍ ഒളിച്ചിരിക്കുന്നതാര്?

admin
|
14 May 2018 9:06 PM IST

ഒറ്റനോട്ടത്തില്‍ മരത്തടിയുടെ ചിത്രമാണെന്ന് തോന്നുമെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ നിങ്ങള്‍ക്കും ആളെ കണ്ടെത്താനാകും. 

ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം പ്രകൃതിയോട് അലിഞ്ഞു ചേരാനുള്ള ചില ജീവജാലങ്ങളുടെ കഴിവ് അത്ഭുതപ്പെടുത്തുന്നതാണ്. ഇത്തരത്തിലുള്ള ഒരു ജീവി ഒളിച്ചിരിക്കുന്ന ചിത്രമാണ് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒറ്റനോട്ടത്തില്‍ മരത്തടിയുടെ ചിത്രമാണെന്ന് തോന്നുമെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ ആളെ കണ്ടെത്താനാകും.

ചിറകുകള്‍ ഒതുക്കിപ്പിടിച്ച് മരപ്പൊത്തിലിരിക്കുന്ന മൂങ്ങയുടെ ചിത്രമാണിത്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ മൂങ്ങയുടെ രൂപം തെളിഞ്ഞു വരൂ. പകല്‍ ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുന്നതിനും ഇരകളില്‍ നിന്നും മറഞ്ഞിരിക്കുന്നതിനും മൂങ്ങയുടെ രൂപവും നിറവും ഏറെ സഹായിക്കുന്നുണ്ട്. ഫ്‌ളോറിഡയിലെ ഫോട്ടോഗ്രാഫറായ ലാറി ലിഞ്ചാണ് തന്റെ വീടിന് സമീപത്തു നിന്നും മൂങ്ങയുടെ ചിത്രം പകര്‍ത്തിയത്.

Related Tags :
Similar Posts