< Back
International Old
രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് സുഡാന്‍രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് സുഡാന്‍
International Old

രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് സുഡാന്‍

Alwyn K Jose
|
15 May 2018 6:24 PM IST

രാജ്യത്തെ ജനങ്ങള്‍ക്കെതിരെ രാസായുധ പ്രയോഗം നടത്തിയെന്ന ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് സുഡാന്‍ സര്‍ക്കാര്‍ തള്ളി.

രാജ്യത്തെ ജനങ്ങള്‍ക്കെതിരെ രാസായുധ പ്രയോഗം നടത്തിയെന്ന ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് സുഡാന്‍ സര്‍ക്കാര്‍ തള്ളി. ആംനെസ്റ്റി റിപ്പോര്‍ട്ട് തികച്ചും അടിസ്ഥാന രഹിതമാണെന്ന് സുഡാന്‍ യുഎന്‍ അംബാസിഡര്‍ വ്യക്തമാക്കി. രാസായുധ പ്രയോഗത്തിലൂടെ 250 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ആംനെസ്റ്റി റിപ്പോര്‍ട്ട്.

ഈ വര്‍ഷം സുഡാന്‍ സര്‍ക്കാര്‍ നടത്തിയ രാസായുധ പ്രയോഗത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സുഡാനിലെ ഡാര്‍ഫര്‍ പ്രവിശ്യയില്‍ 30 രാസായുധ പ്രയോഗങ്ങള്‍ നടത്തി. ഈ ആക്രമണങ്ങളില്‍ കുട്ടികളുള്‍പ്പെടെ 250 ആളുകള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാറ്റലൈറ്റ് ദൃശ്യങ്ങളുടെയും, വിവിധ അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് ആംനെസ്റ്റി ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മൂന്ന് രാസായുധ പ്രയോഗങ്ങള്‍ അതി കഠിനമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങള്‍ക്ക് നേരെ രാസായുധങ്ങള്‍ പ്രയോഗിക്കുന്നത് വലിയ യുദ്ധക്കുറ്റമാണ്. എന്നാല്‍ ആംനെസ്റ്റിയുടെ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് സുഡാന്‍ സര്‍ക്കാരിന്റെ വാദം. സര്‍ക്കാരിനെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് സുഡാന്‍ അംബാസിഡര്‍ ഒമര്‍ ദഹാബ് ഫാദില്‍ മുഹമ്മദ് പറഞ്ഞു.

Similar Posts