< Back
International Old
ഉത്തരകൊറിയക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജര്‍മ്മനിയുടെ തീരുമാനംഉത്തരകൊറിയക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജര്‍മ്മനിയുടെ തീരുമാനം
International Old

ഉത്തരകൊറിയക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജര്‍മ്മനിയുടെ തീരുമാനം

Jaisy
|
16 May 2018 8:10 PM IST

ഇതിനായി മറ്റു രാജ്യങ്ങളുടെ സഹകരണം തേടുമെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു

ഉത്തരകൊറിയക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജര്‍മ്മനി തീരുമാനിച്ചു. ഇതിനായി മറ്റു രാജ്യങ്ങളുടെ സഹകരണം തേടുമെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.

ഉത്തരകൊറിയക്കെതിരെ കൂടുതല്‍ ഉപരോധം കൊണ്ടുവരാനുളള ശ്രമം അമേരിക്ക നടത്തുന്നതിനിടെയാണ് ജര്‍മ്മനി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഉത്തരകൊറിയക്കെതിരെ പുതിയ ഉപരോധനീക്കങ്ങള്‍ നടപ്പാക്കുമെന്ന് ജര്‍മ്മന്‍ വിദേശകാര്യവക്താവ് മാര്‍ട്ടിന്‍ ഷേഫര്‍ പറഞ്ഞു. ഇതിന്റെ മുന്നോടിയായി ബെര്‍ലിനിലെ ഉത്തരകൊറിയന്‍ ഹോട്ടല്‍ അടക്കുകയും ചെയ്തു. നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഉത്തരകൊറിയക്ക് വിദേശ രാജ്യങ്ങളില്‍ നടത്താവുന്ന പ്രവര്‍ത്തനങ്ങള്‍. അതിനാലാണ് ഹോട്ടല്‍ അടക്കാനുത്തരവിട്ടതെന്നും മാര്‍ട്ടിന്‍ പറഞ്ഞു. സാമ്പത്തികരംഗത്ത് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ജര്‍മ്മനി ഉദ്ദേശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts